ഡല്‍ഹി ഫലം : ജനാധിപത്യത്തിന്റെ വിജയമെന്നു ഫോക്കസ് കുവൈറ്റ്2015ളലയ11ളീരൌ.ഷുഴ
Wednesday, February 11, 2015 7:47 AM IST
കുവൈറ്റ്: ഡല്‍ഹി നിയമസഭ തെരെഞ്ഞെടുപ്പില്‍ ആം ആദ്മി നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണു സൂചിപ്പിക്കുന്നതെന്നു ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മതേതര രാജ്യമായി തുടരുമോ എന്നു സുപ്രീംകോടതിപോലും ആശങ്കപ്പെട്ട സാഹചര്യത്തില്‍ ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ബിജെപിയുടെ കാവിരാഷ്ട്രീയത്തിനും കോണ്‍ഗ്രസിന്റെ കോര്‍പറേറ്റ് മാനേജ്മെന്റിനപ്പുറം അരപ്പട്ടിണിക്കാരന്റെ അരിക്കൊപ്പം നില്‍ക്കുന്നവരെയാണു തങ്ങള്‍ക്കാവശ്യമെണു സാധാരണക്കാരന്റെ പൊതുവികാരത്തിന് അടിവരയിടുകയാണു ഡല്‍ഹി തെരെഞ്ഞെടുപ്പ് ഫലം.

കള്ളപ്പണം, എണ്ണവില, ആണവകരാരിലെ ഒളിച്ചുകളികള്‍ ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളില്‍ ഭരണമുന്നണിയുടെ നിലപാടുകള്‍ക്കു രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ താക്കീത് ഏറെ പ്രശംസനീയമാണ്. കൂടാതെ ആപ്പിനു ലഭിച്ച വന്‍വിജയം ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനു വഴിതിരിവായേക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ജനങ്ങളര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനും കേജരിവാളിനും സംഘത്തിനും സാധിക്കട്ടെയെന്നു ഫോക്കസ് ആശംസിച്ചു.

ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എന്‍ജിനിയര്‍ ഫിറോസ് ചുങ്കത്തറ (ചെയര്‍മാന്‍), എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍ (ജനറല്‍ സെക്രട്ടറി), മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുള്‍ മുനീബ്, ലബീബ് (ഫൈനാന്‍സ്), അനസ്, റമീദ് അഹ്മദ് (എച്ച്ആര്‍), ജബാര്‍, നാഫിഹ് (മീഡിയ), റമീസ് ഫഹദ്, അബ്ദുള്ള അബൂബക്കര്‍ (ഫൈന്‍ ആര്‍ട്സ്), ഷഫീര്‍, റമീസ് (പബ്ളിക് റിലേഷന്‍), ഷര്‍ഷാദ്, നജാദ് (മാര്‍ക്കറ്റിംഗ്), സയ്ദ് മുഹമ്മദ് റഫീഖ്, ഷിബില്‍ (ഇവന്റ് മാനേജ്മെന്റ്), ബിന്‍സീര്‍, ഷംസീര്‍ (ഐടി), ജംസീദ്, ഫഹദ് (സോഷ്യല്‍വെല്‍ഫയര്‍).

യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, ചെയര്‍മാന്‍ എം.ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ദിഖ് മദനി, വി.എ. മൊയ്തുണ്ണി, ഫോക്കസ് മുന്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍