പെസഹാ ധ്യാനം അമേരിക്കയില്‍
Wednesday, February 11, 2015 7:47 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്റോസ് (ഗമശൃീ) ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലായി പെസഹാധ്യാനങ്ങള്‍ നടത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ശക്തമായ സത്യവചനഘോഷണവും ആത്മാവിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തു സ്തുതി ആരാധനയും ഗാനശുശ്രൂഷയും വിശുദ്ധിയിലേക്കു നയിക്കുന്ന വിശുദ്ധ കുമ്പസാരകൂദാശയും ആരാധനകളില്‍ ഏറ്റവും മഹത്വമേറിയ വിശുദ്ധ കുര്‍ബാനയും പങ്കെടുക്കുന്ന ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കതീതമായ അനുഭവം സൃഷ്ടിക്കുന്നു.

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവനു ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൌഖ്യം പ്രാപിച്ചു. (ഏശയ്യ 53:5) എന്ന വാക്യം അടിസ്ഥാനമാക്കി കുടുംബനവീകരണം ലക്ഷ്യം വച്ചാണ് ഈ വര്‍ഷത്തെ പെസഹാധ്യാനം നടത്തപ്പെടുന്നത്. ഓരോ കുടുംബവും ക്രിസ്തുവില്‍ അടിസ്ഥാനപ്പെട്ട് തന്നെ സാക്ഷീകരിക്കുവരായി വളരുവാനും തിന്മകളും കലഹങ്ങളും വിട്ട് ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാനും പെസഹാധ്യാനത്തിലൂടെ സാധിക്കും. കുടുംബബന്ധങ്ങളിലെ തകര്‍ച്ചകള്‍, കുഞ്ഞാടുകളുടെ ദുര്‍നടപ്പ്, വിശ്വാസം നഷ്ടപ്പെട്ട അവസ്ഥ, രോഗാവസ്ഥകള്‍, ആത്മീയ അന്ധകാരത്തില്‍ വലയുന്നവര്‍, മറ്റു വിഷമങ്ങളാല്‍ ജീവിതം മടുത്തവര്‍ ഇങ്ങനെയുള്ള ഏത് അവസ്ഥയിലായാലും യേശുവിന്റെ സ്നേഹം നന്മയിലേക്കും അനുഗ്രഹത്തിലേക്കും പുതുജീവിതത്തിലേക്കും നമ്മെ നയിക്കും. പെസഹാ ശുശ്രൂഷകള്‍ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറും എന്നതില്‍ സംശയമില്ല.

അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11:28). ആശ്വാസത്തിനും സമാധാനത്തിനുമായി താഴെപ്പറയുന്ന റിട്രീറ്റുകളില്‍ പങ്കെടുത്ത് അനുഹ്രഗം പ്രാപിക്കുക.

റിട്രീറ്റ് നടക്കുന്ന സ്ഥലവും തീയതിയും

1. ഷിക്കാഗോ : ഫെബ്രുവരി 20, 21, 22

സെന്റ് മേരീസ് ക്നാനായ യാക്കോബായ ചര്‍ച്ച്
1217 ചീൃവേ അ്ലിൌല ണമൌസലഴമി, കഘ 60085.

2. ലോസ്ആഞ്ചലസ്: ഫെബ്രുവരി 26, 27, 28, മാര്‍ച്ച് 1.

സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്
607 4വേ ടൃേലല, ടമി എലൃിമിറീ, ഇഅ 91340.

3. ഹൂസ്റണ്‍ മാര്‍ച്ച് 5,6,7,8.

സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ്
6400 ണല എൌൂൌമ ഉൃ, ങശീൌൃശ ഇശ്യേ, ഠലഃമ 77489.

4. ഫിലാഡല്‍ഫിയ: മാര്‍ച്ച് 13,14,15

സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച്
212 ണലഹവെ ഞീമറ, ഔിശിേഴഴീീി ഢമഹഹല്യ, ജഅ 19006.

5.ഡാളസ്: മാര്‍ച്ച് 20, 21, 22

ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചര്‍ച്ച്
13565 ണലയയ ഇവമുലഹ ഞീമറ, എമൃാലൃആൃമിരവ, ഠലഃമ 75234.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എഫ്, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍, ബ്രദര്‍ വി.ഡി. രാജു എന്നീ പ്രശസ്ത വചനപ്രഘോഷകരാണു ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എഫ് കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. വചനപ്രഘോഷണത്തില്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്രിസ്തീയ ഗാനരചയിതാവും ഗ്രന്ഥകര്‍ത്താവുമായ ഫാ. കുര്യന്‍ കാരിക്കല്‍ യേശുക്രിസ്തുവേ ഏകരക്ഷകനെ വചനപ്രഘോഷണത്തിലൂടെയും കൂദാശകളിലൂടെയും ജനങ്ങളിലേക്കെത്തിക്കുന്നു.

ബ്രദര്‍ റെജി കൊട്ടാരം കോളജ് അധ്യാപകനായി തുടക്കംകുറിച്ച് പരിശുദ്ധാത്മാവിന്റെ സ്പര്‍ശനത്താല്‍ വചനപ്രഘോഷകനായി കത്തോലിക്കാ സഭയില്‍ സ്തുതി ആരാധനയ്ക്കു പുതിയ തുടക്കംകുറിച്ച വ്യക്തിയാണ്. പരിശുദ്ധാത്മാവിന്റെ വരങ്ങളിലൂടെയും ഫലങ്ങളിലൂടെയും അനേകരെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്കും വചനാടിസ്ഥാനങ്ങളിലേക്കും നയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യോഗങ്ങളും ധ്യാനങ്ങളും നയിക്കുന്ന ഇദ്ദേഹം പഴയതും പുതിയതുമായ തലമുറകളിലെ അനേകം വ്യക്തിളെ ദൈവത്തിന്റെ സ്പര്‍ശനവും സ്നേഹവും സൌഖ്യവും നല്‍കിയിട്ടുണ്ട്.

ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍ ദൈവത്തിന്റെ വരദാനമായ സംഗീതത്തിലൂടെ വിശ്വാസികളുടെ ആത്മാവിനെ തൊട്ടുണര്‍ത്തുകയും ആശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. പരിശുദ്ധ കത്തോലിക്കാ സഭയില്‍ സംഗീതത്തിനു വേറിട്ട മാനം നല്‍കിയ വ്യക്തിയാണ്. 750-ല്‍ കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കിയ ഈ അനുഗ്രഹീത കലാകാരന്റെ ഈണങ്ങള്‍ എല്ലാംതന്നെ മലയാളിയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു.

ബ്രദര്‍ വി.ഡി രാജു 23 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിനു ദൈവജനത്തെ ആത്മീയകൃപയിലേക്കു ഗാനശുശ്രൂഷയിലൂടെ നയിക്കുന്ന വ്യക്തിയാണ്. ചെറുപ്പംമുതല്‍ സംഗീതത്തെ സ്നേഹിച്ചിരുന്ന ഇദ്ദേഹം ഡിവൈന്‍ ധ്യാനകേന്ദ്രത്തിലൂടെ പൂര്‍ണമായി ദൈവ രാജ്യത്തിനായി പാടാന്‍ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ഗാനങ്ങളും സ്തുതി ആരാധനയും അനേകം ജനങ്ങളെ ദൈവത്തിങ്കലേക്കു നയിക്കുന്നു.

വിശുദ്ധ വലിയനോമ്പ് കാലഘട്ടത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നു. ഈ റിട്രീറ്റുകളിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിസ് ജേക്കബ് 863 877 6277. ജെറിന്‍ ജൂബി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം