ഫാമിലി കോണ്‍ഫറന്‍സ് 2015: വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു
Tuesday, February 10, 2015 10:18 AM IST
ഡാളസ്: സൌത്ത് വെസ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപവത്കരിച്ചു.

ജൂലൈ എട്ടു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍കോന്റിനന്റല്‍ ഹോട്ടലില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ. ഫാ. ബിനു മാത്യൂസ് കണ്‍വീനറായി രജിസ്ട്രേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ജോയിന്റ് കണ്‍വീനര്‍മാരായി കുര്യന്‍ വര്‍ഗീസ് അഞ്ഞിലിമൂട്ടില്‍, ബിജോയ് ഉമ്മന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

റവ. ഫാ. ജോഷ്വാ കണ്‍വീനര്‍ ആയി ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപവത്കരിച്ചു. ജോയിന്റ് കണ്‍വീനറായി സോജന്‍ ഏബ്രഹാം പ്രവര്‍ത്തിക്കുന്നു.

ഭദ്രാസന കൌണ്‍സില്‍ മെംബര്‍ എല്‍സണ്‍ സാമുവേല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിവരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം