രാജേഷിനു യാത്രയയപ്പ് നല്‍കി
Tuesday, February 10, 2015 8:18 AM IST
ദമാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി സൈഹാത് ഏരിയ കമ്മിറ്റി സെക്രട്ടറി രാജേഷ് മട്ടന്നൂരിനു യാത്രയയപ്പു നല്‍കി. സൈഹാത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഒഐസിസിയുടെ ഉപഹാരം റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ. സലിം, രാജേഷിനു നല്‍കി.

ഏരിയ പ്രസിഡന്റ് എസ്.എം. സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റഷീദ് എയ്യാല്‍, നിസാര്‍ മാന്നാര്‍, ഡിജോ പഴയമഡം, പി.വി. വര്‍ഗീസ്, അബ്ദുള്‍ അസീസ് കോഴിക്കോട്, എബി അടൂര്‍, മോഹന്‍കുമാര്‍, നൌഷാദ് ശവാല്‍, സിദ്ദിഖ്, സിയാദ് മജീദ്, ഷെരീഫ്, എടത്തുരുത്തി ഷാജി, അജയന്‍ എന്നിവര്‍ സംബന്ധിച്ചു. സി.ടി. ശശി സ്വാഗതവും പ്രതീഷ് വിശ്വാമിത്രന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം