ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം ബിജെപിക്കും കോണ്‍ഗ്രസിനും ജനങ്ങള്‍ നല്‍കിയ കനത്ത ശിക്ഷ
Tuesday, February 10, 2015 8:15 AM IST
റിയാദ്: കോണ്‍ഗ്രസും ബിജെപിയും തുടരുന്ന വലതുപക്ഷ സാമ്പത്തിക നയത്തിനും ഹിന്ദുത്വ ശക്തികളുടെ വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങള്‍ നല്‍കിയ കനത്ത ശിക്ഷതന്നെയാണു ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ നേടിയ ഉജ്വല വിജയമെന്നു നവോദയ റിയാദ് അഭിപ്രായപ്പെട്ടു.

ഫാസിസത്തിന്റെ കടന്നുവരവില്‍ ഉത്കണ്ഠാകുലരായിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്കു വന്‍പ്രതീക്ഷയാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. ഇന്ത്യന്‍ ജനത അഴിമതിക്കും വര്‍ഗീയതക്കുമെതിരെ എടുത്ത നിലപാട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിയുടെ വഴി സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്. തീര്‍ച്ചയായും വടക്കേ ഇന്ത്യയിലടക്കം വന്‍സാധ്യത മതേതര ഇടതുചേരിക്ക് ഉണ്ട്. അതു തിരിച്ചറിഞ്ഞ് ജനകീയ പ്രശ്നങ്ങളോടൊപ്പം നിന്നു പോരാടുക എന്നതാണു ഫാസിസത്തെ തോല്‍പ്പിക്കാനുള്ള ഒരേ ഒരു വഴിയെന്നു നവോദയ റിയാദ് വ്യക്തമാക്കി.