ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികള്‍
Tuesday, February 10, 2015 6:35 AM IST
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ഘകങഇഅ) വാര്‍ഷിക പൊതുയോഗം ബ്രെന്റ് വുഡ് പബ്ളിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് റെജി മര്‍ക്കോസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുകയും, ആ സംരംഭങ്ങളൊക്കെയും വിജയത്തിലെക്കുവാന്‍ തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി ബോബന്‍ തോട്ടം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് കളപ്പുര അവതരിപ്പിച്ച വരവു ചെലവു കണക്കുകളും യോഗം പാസാക്കി.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സെബാസ്റ്യന്‍ തോമസ് (പ്രസിഡന്റ്), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), സനീഷ് തറയ്ക്കല്‍ (സെക്രട്ടറി), ദിലീപ് നായര്‍ (ജോയിന്റ് സെക്രട്ടറി), തോമസ് കിരിയാന്തന്‍ (ട്രഷറര്‍), സിറിയക് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ 2015 -16 വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കുടാതെ റിജു ഉലഹന്നാന്‍, ബോബി ഗ്രിഗറി, ജെയ്ബി അഗസ്റിന്‍, ജോസ് ജോണ്‍, ഷേര്‍ളി സെബാസ്റ്യന്‍, മാത്യു തോയലില്‍, ബോബന്‍ തോട്ടം, ജയചന്ദ്രന്‍, മലയില്‍ മാര്‍ക്കോസ് എന്നിവര്‍ അടങ്ങുന്ന യുവജന പ്രാധാന്യമുള്ള കമ്മിറ്റിയെയും തെരഞ്ഞെടുത്തു. റെജി മര്‍ക്കോസ് പുതിയ ഭാരവാഹികള്‍ക്കു ഭാവുകങ്ങളും, ബോബന്‍ തോട്ടം നന്ദിയും അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം