ട്രിപാ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
Monday, February 9, 2015 10:14 AM IST
ദമാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (ട്രിപാ) മൂന്നാമത് വാര്‍ഷിക സംഗമത്തിനോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി യോഗം പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഹാജാ അഹമ്മദ്(പ്രസിഡന്റ്), നിസാം യൂസഫ് വെഞ്ഞാറമൂട് (ജനറല്‍ സെക്രട്ടറി), വിജയ് കുമാര്‍, മെര്‍ലിന്‍ സേവിയര്‍ (വൈസ് പ്രസിഡന്റ്മാര്‍), പ്രഷാന്ത് (സെക്രട്ടറി), ശിവകുമാര്‍ (ട്രഷറര്‍), ഷാജഹാന്‍ ജലാലുദ്ദീന്‍ (അസിസ്റന്റ് ട്രഷറര്‍) എന്നിവരേയും വിവേക് (സാംസ്കാരികം), അജിത് (കായികം), ബൈജു (കല), സക്കീര്‍ അബ്ദുള്‍ അസീസ്, ഹക്സര്‍ അബൂബക്കര്‍ ((ജനക്ഷേമം), എം.കെ. ഷാജഹാന്‍, ഷഹനാസ് ബഷീര്‍, സുനില്‍ ഖാന്‍ (മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍), അബ്ദുള്‍ സലാം (മുഖ്യ രക്ഷാധികാരി) എന്നിവരേയും ഉപദേശകസമിതി അംഗങ്ങളായി ഫാസില്‍ അബ്ദുള്‍ ജബാര്‍, നാസര്‍ പൂന്തുറ, റാഫി അബ്ദുള്‍ സലാം, പ്രതാപന്‍, സബിന്‍, സുനില്‍ ഖാന്‍, വിനോദ് ജി. പിള്ള, സക്കീര്‍ വെള്ളായണി, സൈനുലാബ്ദീന്‍, സുള്‍ഫിക്കര്‍, നാസര്‍ മസ്താന്‍, സൈഫ് ഹാജി. എന്നിവരേയും തെരഞ്ഞെടുത്തു.

പരീക്ഷ ഭീതി മാറ്റുന്നതിനും പഠന ഭാരം ലഘൂകരിക്കുന്നതിനു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതുമായ ഒരു ശില്‍പ്പശാല വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി നടത്തുവാന്‍ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഹബ് നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പട്ടികയില്‍ കേരളം ഒഴിവായ വിഷയത്തില്‍ ഇതര സംഘടനകളെ ഉള്‍പ്പെടുത്തി ഒരു ടേബിള്‍ ടോക് നടത്തുവാനും കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനു ട്രിപാ ബാലവേദി രൂപീകരിക്കുവാനും തീരുമാനിച്ചു. വിജയകുമാര്‍ അവതരിപ്പിച്ച കരടു പ്രവര്‍ത്തന കലണ്ടറിനു അടുത്ത യോഗത്തില്‍ വിശദമായ രൂപം നല്‍കുമെന്നും പ്രവര്‍ത്തനങ്ങളില്‍ ജനസേവനത്തിന് ഊന്നല്‍ നല്‍കുമെന്നും ട്രിപ ഭാരവാഹികള്‍ അറയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം