റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പരിസമാപ്തി. നോഫ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനചടങ്ങ് സിബിഎസ്ഇ സൌദി ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. എസ്. എം. ഷൌക്കത്ത് പര്‍വേസ് ഉദ്ഘാടനംചെയ്തു. കെ.ജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് ചടങ്ങായ 'ഗുഡ്ബൈ കിന്റര്‍ഗാര്‍ഡനും' വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പെഷവാറിലെ ആര്‍മി പബ്ളിക് സ്കൂളില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് അവതരിപ്പിച്ച ട്രിബ്യൂട്ട് ടു ഹുമാനിറ്റി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. മുപ്പതിലേറെ നൃത്ത നൃത്യങ്ങളാലും സംഗീത പരിപാടികളാലും ദൃശ്യ സമ്പന്നമായ കലാവിരുന്നായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയത്.
പ്രമുഖ നിയമജ്ഞനും അലിഫ് സ്കൂള്‍ പ്രസിഡന്റുമായ ഡോ. ഖാലിദ് അല്‍സീര്‍ അധ്യക്ഷത വഹിച്ചു. ചെയര്മാന് ടി.പി. അലി കുഞ്ഞി മൌലവി അനുഗ്രഹ ഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയക്ടര്‍ ലുഖ്മാന് പാഴൂര്‍, സിഇഒ മഹ്മൂദ് അബാസ് ആശംസകള്‍ നേര്‍ന്നു.
സ്കൂളില്‍ അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ കെ.വി യൂസുഫ് ഉസ്മാന്, അബ്ദുള്‍ റസാഖ്, ഇബ്രാഹിം ലത്വീഫി, അബ്ദുള്‍ അസീസ് പേര്‍ള, ഫര്ഹീന് ഫാത്തിമ എന്നീ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. കലാ,കായിക അക്കാഡമിക് മേഖലകളിലെ ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്ളോബല്‍ പാകിസ്ഥാന് കൌണ്‍സില്‍ പ്രസിഡന്റും എഴുത്തുകാരനുമായ മിയാന്‍ നിസാര്‍ അലി ഖാന്, അമേരിക്കന്‍ അക്കാഡമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് അംഗമായ ഡോ.മുഹമ്മദ് അന്‍സാരി അഹമദ്, നെസ്റ്റോ ഓപ്പറേഷന് മാനേജര്‍ മുഹമ്മദ് അഷ്റഫ്, സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് സിഇഒ ഫസലുറഹ്മാന്, ഫ്ളക്സി എംഡി മുഹമ്മദ് സമീര്‍, ഡോ. മുഹന്നദ് എം ഖാലിദ്, ഡോ. അബ്ദുള്‍ സലാം ഒമര്‍ (കിംഗ് സൌദ് യൂണിവേഴ്സിറ്റി), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടിവി), കെസിഎം അബ്ദുള്ള (ഗള്‍ഫ്മാധ്യമം) എന്നിവര്‍ വിതരണം ചെയ്തു. അഷ്കര്‍ ഉസ്മാന്, ഡോ.ദൈസമ്മ ജേക്കബ്, അയ്മന് ഖാന്, സമദ് മാവൂര്‍, മുജീബ് കാലടി, അബ്ദുള്‍ ഷുക്കൂര്‍ മടക്കര, ഇര്‍ഷാദ് കീഴറ്റ, റഫീഖ് മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ കെ.സി. ഷൈജല്‍ സ്വാഗതവും കെ.ജി. കോഓര്‍ഡിനേറ്റര്‍ സോണിയ മുസ്തഫ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍