മാരാമണ്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളം ടെലിവിഷന്‍ അമേരിക്കയില്‍ നിന്നും
Monday, February 9, 2015 8:07 AM IST
മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ സംഗമത്തിനു പമ്പയാറിന്റെ തീരത്തു പതിനായിരങ്ങള്‍ എത്തിയപ്പോള്‍ അനുഗ്രഹത്തിന്റെ പ്രസാദാത്മകമായ എട്ടു ദിന രാത്രങ്ങളുടെ തത്സമയ റിപ്പോര്‍ട്ട് തയാറാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനല്‍ മലയാളം ടെലിവിഷനും എത്തി.

ഇതാദ്യമായാണ് ഒരു അമേരിക്കന്‍ മാധ്യമം കണ്‍വന്‍ഷന്‍ റിപ്പോട്ട് ചെയ്യാനെത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നുള്ള സോണി ജോസഫും കേരളത്തില്‍ നിന്നുള്ള ലിന്‍സി സാമുവലും റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളം ടെലിവിഷന്റെ കേരള പ്രൊഡ്യൂസര്‍ സോണി സാമുവലും പ്രൊഡക്ഷന്‍ ടീമും കണ്‍വന്‍ഷന്റെ ആഴത്തിലുള്ള ചിത്രം വരച്ചു കാട്ടും.

അമേരിക്കയില്‍ നിന്ന് സംപ്രേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുന്ന മലയാളം ടെലിവിഷന്‍ ആദ്യമായാണ് മാരാമണ്‍ കണ്‍വന്‍ഷനു വിപുലമായ ഒരുക്കങ്ങളുമായി എത്തുന്നത്.

മലയാളം ടെലിവിഷന്‍ ന്യൂസ് അറ്റ് നൈന്‍ എന്ന ന്യൂസ് ബുള്ളറ്റിന്‍ വഴിയും ഇത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. കൂടാതെ മാരാമണ്‍ കണ്‍വന്‍ഷന്‍ സ്പെഷല്‍ റിപ്പോര്‍ട്ടും ഉണ്ടായിരിക്കും.

കണ്‍വന്‍ഷനിലെ പ്രധാന പ്രസംഗങ്ങളും കൂടാതെ ലോകമെമ്പാടു നിന്നും കണ്‍വന്‍ഷന്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ പ്രതികരണങ്ങളും പ്രേക്ഷകര്‍ക്കു കാണാം. കണ്‍വന്‍ഷന് പങ്കെടുക്കാത്തവര്‍ക്ക് ഇത് ഒരു അനുഗ്രഹം ആയിരിക്കും. ഇതുവഴി കണ്‍വന്‍ഷന്‍ കൂടിയ ഒരു പ്രതീതി ഉളവാക്കാനും മലയാളം ടെലിവിഷന്‍ വഴി സാധിക്കും.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന മലയാളം ടെലിവിഷന്‍ അമേരിക്കയില്‍ നിന്നാണ് പ്രക്ഷേപണം നടത്തുന്നത്.

ഈ ചാനലിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത ലോകത്തെവിടെ നിന്നും മലയാളം ശു് ആീാ ് എന്നീ വിതരണ ശ്രൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ് കൂടാതെ ഏതു തരം സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നുള്ളത് ഈ ചാനലിനെ ഏറ്റവും വെത്യസ്തമാക്കുന്നു. ലോകത്തെവിടെ നിന്നും ംംം.ാമഹമ്യമഹമാ്.് എന്ന് ടൈപ്പ് ചെയ്തു ക്ളിക്ക് ചെയ്താല്‍ മതി.