മുസിരിസ് പ്രവാസി ഫോറം മൂന്നാം വാര്‍ഷികം ആഘോഷിച്ചു
Monday, February 9, 2015 7:59 AM IST
ജിദ്ദ: മുസിരിസ് പ്രവാസി ഫോറം മൂന്നാം വാര്‍ഷികം ആഘോഷിച്ചു. കുട്ടികളുടേയും മറ്റും വിവിധ കലാ,സാംസ്കാരിക പരിപാടികളോടെ മുസിരിസ് പ്രവാസി ഫോറത്തിന്റെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി ഷറഫിയ ഇംമ്പാല ഗാര്‍ഡനില്‍ നടന്നു.
പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടവനയുടെ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ സാമൂഹ്യ ചുറ്റുപാടില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അകലം പാലിച്ചു കൊണ്ട് കേവലം സോഷ്യല്‍ മീഡിയകളുടെ മാത്രം അടിമകളായി മാറുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ ഈ വിഷയത്തില്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സദസിനെ ഉണര്‍ത്തി. സെക്രട്ടറി അബ്ദുസലാം കൂളിമുട്ടം കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തികപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസിരിസ് തുടക്കം കുറിക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയുടെ പ്രധാന്യത്തെക്കുറിച്ച് ഹബീബ് മേത്തല ക്ളാസെടുത്തു. തുടര്‍ന്ന് ജീവകാരുണ്യസാമൂഹ്യ സേവന രംഗത്ത് കുടുതല്‍ മികവ് തെളിയിച്ച മുസിരിസിന്റെ സ്ഥാപകാംഗം അബ്ദുള്‍ ജലീല്‍ അത്താണിയെ ഗോപി നെടുങ്ങാടി പൊന്നാട അണിയിച്ച് ആദരിച്ചു. യൂനുസ് കാട്ടൂര്‍ സ്വാഗതവും ഡോ. അബ്ദുള്‍ ജലീല്‍, മുഹമ്മദ് നിസാര്‍ എറിയാട്, ഹനീഫ ചളിങ്ങാട്, അബ്ദുള്‍ ജലീല്‍ അത്താണി എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി.

തുടര്‍ന്ന് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി മുഹമ്മദ് സഗീര്‍ മാടവന, അബ്ദുസലാം കൂളിമുട്ടം, ഹനീഫ ചളിങ്ങാട്, യൂനുസ് കാട്ടൂര്‍, അബ്ദുള്‍ ജലീല്‍ അത്താണി, അനീസ് അഴീക്കോട്, മുഹമ്മദ് ഷിഹാബ് അഴീക്കോട്, ഹനീഫ കൊടുങ്ങ.ൂര്‍, നസീര്‍ പെരിഞ്ഞനം, അബ്ദുള്‍ ഖാദര്‍ കരൂപട, ഗോപകുമാര്‍ മേത്തല, സക്കീര്‍ ഹുസൈന്‍ കറുകപാടത്ത്, നസീര്‍ ചളിങ്ങാട്, ഷരീഫ് അറക്ക., ജമാ. പഴച്ചോട്, ഹിജാസ് അഴീക്കോട്, അബ്ദുള്‍ വാഹിദ് എറിയാട്, അനൂപ് പതിയാശേരി, ജമാല്‍ വടമ, അബ്ദുള്‍ അസീസ് അറക്ക. ഷറഫുദ്ദീന്‍, ചളിങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു.

കലാ, സാംസ്കാരിക പരിപാടിയില്‍ ജിദ്ദയിലെ പ്രശസ്ത ഗായകന്‍ ജമാല്‍ പാഷ സദസിനെ ആവേശഭരിതമാക്കി ഗാനമേള അവതരിപ്പിച്ചു. അഹ്ലം അന്‍വര്‍ലാല്‍, മുഹമ്മദ് ഇഷാന്‍, അനൂപ്, സാദിക്ക്, സാബിര്‍, ഷംസുദ്ദീന്‍ കരൂപട, ഷാനു കൂളിമുട്ടം, ഫഹീമ, റഹീമ, നഫ്റിന്‍, സിബ ജലീല്‍, ഫഹദ് റഷീദ് എന്നിവരും വിവധ തരം ഗാനങ്ങള്‍ ആലപിച്ചു. അബ്ദുള്‍ അഹമ്മദ്, നിദാല്‍ എന്നിവരുടെ സിംഫണിയും മുഹമ്മദ് ഇഷാന്‍, അമല്‍ അന്‍വര്‍ലാല്‍ എന്നിവരുടെ ഡാന്‍സും പരിപാടിയുടെ മാറ്റു കൂട്ടി, സുലു ഹബീബിന്റെ കവിതയും നാസര്‍ ചളിങ്ങാടിന്റെ മിമിക്രിയും അബ്ദുള്‍ അഹദ്, നിദാല്‍ എന്നിവരുടെ വയലിന്‍കീബോര്‍ഡ് വായനവും സദസിന് മറ്റൊരു അനുഭവമായി. കലാപരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാന വിതരണം അഷറഫ് പടിയത്ത് നിര്‍വഹിച്ചു. കലാപരിപാടികള്‍ വനിതാ വിഭാഗം ഭാരവാഹികളായ തുഷാര ഷിഹാബ്, ഷൈബാനത്ത് യൂനുസ്, അജ്ന അന്‍വര്‍ലാല്‍ എന്നിവര്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍