പാലക്കാട് സ്വദേശി മക്കയില്‍ നിര്യാതനായി
Monday, February 9, 2015 6:33 AM IST
മക്ക: ഉംറ നിര്‍വഹിക്കുവാന്‍ എത്തിയ പാലക്കാട് സ്വദേശി മക്കയില്‍ നിര്യാതനായി. പാലക്കാട് ഒലവക്കോട് താഴെമുരളി മുള്ളത്ത് ഹൌസില്‍ എം.എ.ഹംസ (70) ആണ് മക്ക അജിയാദ് ആശുപത്രിയില്‍ വെച്ച് നിര്യാതനായത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ ഖദീജയോടപ്പം കഴിഞ്ഞ ജനുവരി 15 നാണ് ഹംസ ഉംറ നിര്‍വഹിക്കുവാന്‍ മക്കയില്‍ എത്തുന്നത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങളായി മക്ക അജിയാദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഭാര്യ ഖദീജ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു ഞായറാഴ്ച സുബ്ഹി കഴിഞ്ഞു ഹറമില്‍ നടന്ന മയ്യിത്ത് നമ്സകാരത്തിനു ശേഷം ഷറായ ഖബര്‍സ്ഥാനില്‍ ഹംസയുടെ മയ്യിത്ത് ഖബറാടക്കി. 2005 - 2010 കാലഘട്ടത്തില്‍ മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് അംഗമായും സിപിഐ എം മുണ്ടൂര്‍ ഏരിയ കമ്മിറ്റി അംഗമായും ചുമട്ടു തൊഴിലാളി യുണിയന്‍ (സിഐടിയു) പാലക്കാട് ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഖദീജ ,മക്കള്‍ അബുബക്കര്‍ അലി, സിദ്ധീഖ്, നാസര്‍,നിയാസ്. മരുമക്കള്‍ സലീന, ഷാജീദ, ബീവി, സുബീന.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍