ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 11 ന്
Monday, February 9, 2015 6:30 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷം തോറും നടത്തിവരുന്ന കലാമേള ഈ വര്‍ഷം 2015 ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ നടത്തപെടുന്നു.

1972 മുതല്‍ നാളിതുവരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാണ് ഷിക്കാഗോ മലയാളി അസോസിയേഷന്‍. ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ഈ കലാമേളയില്‍ മലയാളികളികളും, ഗ്രേറ്റര്‍ ഷിക്കാഗോ നിവാസികളുമായ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വര്‍ഷാവര്‍ഷം പങ്കാളിത്തം കൂടിവരുന്ന ഈ കലാമേള ഷിക്കാഗോയിലും സബര്‍ബിലും താമസിക്കുന്ന എല്ലാ നാനാജാതി മതസ്ഥരേയും ഒരൊറ്റ കുടക്കീഴില്‍ അണിചേര്‍ക്കുന്ന ഏക കലോല്‍സവമാണ്.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി ജിതേഷ് ചുങ്കത്ത് (224 522 9157 ), രഞ്ജന്‍ എബ്രഹാം (847287 0661) സ്റാന്‍ലി കളരിക്കമുറി (847 877 3316) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായ് കമ്മറ്റി നിലവില്‍ വന്നു. പ്രസിഡന്റ് ടോമി അമ്പേനാട്ട് , സെക്രടറി ബിജി സി മാണി , മറ്റ് ഭാരവാഹികള്‍ എന്നിവര്‍ കലാമേള ഒരു ഉത്സവമാക്കി മാറ്റാന്‍ പ്രയത്നിക്കുന്നു.

കലാമേളയുടെ രജിസ്ട്രേഷന്‍ ഫോമുകള്‍ ംംം.രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ ല്‍ നിന്നോ സംഘാടകരില്‍ നിന്നോ ലഭിക്കുന്നതാണ്. രജിസ്ട്രേഷനുള്ള അവസാന തിയതി ഏപ്രില്‍ നാലിന് ശനിയാഴ്ച്ച 2015 . ഓണ്‍ലൈന്‍ റെജിസ്റ്റേഷനുള്ള സൌകര്യം വെബ് സൈറ്റില്‍ ലഭ്യമാണ്. കലാമേളയുമായി ബന്ധപെട്ട എല്ലാ അപ്ഡേറ്റ്കളും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫേസ്ബുക്ക് പേജിലും വെബ് പേജിലും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം