സൌത്ത് വെസ്റ് റീജണല്‍ ദ്വിദിന കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു
Monday, February 9, 2015 6:30 AM IST
ഡാളസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൌത്ത് വെസ്റ് റീജണല്‍ ദ്വിദിന കണ്‍വന്‍ഷനിലേക്ക് വിവിധ പള്ളികളില്‍ നിന്നുമായി മുന്നൂറില്‍പരം പേര്‍ രജിസ്റര്‍ ചെയ്തതായി പ്രോഗ്രാം ജനറല്‍ കണ്‍വീനരുമാരായ റെവ ഒ.സി കുര്യന്‍, വിനോദ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. 2015 ഫെബ്രുവരി 20, 21 തിയതികളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില വെച്ചാണ് ദ്വിദിന സമ്മേളനം നടക്കുക.സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ലോകത്ത് അക്രമവും വഷളത്തരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവജന സഖ്യം സേവിക സംഘം ഇടവക മിഷന്‍ എന്നീ സംഘടനകള്‍ ഏകോപിച്ചു നടത്തുന്ന മാര്‍ത്തോമ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ അതിപ്രധാനമായ സമ്മേളനമാണ് ഡാളസില്‍ നടക്കുക.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ