നവോദയ മക്ക സ്വരൂപിച്ച കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു
Saturday, February 7, 2015 10:09 AM IST
നിലമ്പൂര്‍: 2014 മേയ് 24നു മക്ക ഷറായയില്‍ വെടിയേറ്റു മരിച്ച നിലമ്പൂര്‍ അകമ്പാടം പുതുവേലില്‍ സൈനബയുടെ മകന്‍ അനസിന്റെ(23) കുടുംബത്തെ സഹായിക്കുവാന്‍ നവോദയ മക്ക ഏരിയ ജീവകാരുണ്യ വിഭാഗം സ്വരുപിച്ച കുടുംബ സഹായ ഫണ്ട് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ. ഹംസയില്‍നിന്ന് അനസിന്റെ മാതൃസഹോദരന്‍ പുതുവേലില്‍ അബ്ദുള്‍ സലാം ഏറ്റുവാങ്ങി.

അനസിന്റെ വീട്ടുപരിസരത്തു നടന്ന ചടങ്ങില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ പി.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം.സി. അബു, സിപിഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.വേലുകുട്ടി, കുഞ്ഞീത്, അകമ്പാടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി. ഉസ്മാന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം ചേക്കു, ഡിവൈഎഫ്ഐ നിലമ്പൂര്‍ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി സഹീല്‍ അകമ്പാടം, കേരള പ്രവാസിസംഘം നിലമ്പൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. മുഹമ്മദ്, ഏരിയ കമ്മിറ്റി സെക്രട്ടറി ചെറിയോന്‍, നവോദയ മക്ക ഏരിയ കമ്മിറ്റി അംഗം സി. അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, മുന്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ. നൌഷാദ് കാരശേരി, മുന്‍ ഏരിയ കമ്മിറ്റി ഭാരവാഹികളായ പി.പി മൊയ്തീന്‍ കുട്ടി കൊണ്േടാട്ടി, യൂസുഫ് മാവൂര്‍, ഷാക്കീര്‍ അകമ്പാടം എന്നിവര്‍ പ്രസംഗിച്ചു. അനസിന്റെ മാതാവ് സൈനബയും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ 2014 മേയ് 17 നാണ് അനസ് ഹൌസ് ഡ്രൈവര്‍ വീസയില്‍ മക്കയില്‍ എത്തുന്നത്. 24നു വെടിയേറ്റു മരിക്കുകയും ചെയ്തു. അനസിന്റെ ചെറുപ്രായത്തിലെ പിതാവ് ഉപേക്ഷിച്ചുപോയതാണ്. ഏക മകനായ അനസിനെ കൂലിപ്പണിയെടുത്താണു സൈനബ വളര്‍ത്തിയത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍