റിമി ടോമി, സ്റീഫന്‍ ദേവസി ഷോ ഷിക്കാഗോയില്‍
Saturday, February 7, 2015 6:10 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ പിന്നണി ഗായിക റിമി ടോമി, പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 26-ന് ഞായറാഴ്ച വൈകിട്ട് 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ (ഇീുലൃിശരൌ ഇലിലൃേ) തിയറ്ററില്‍ 'സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ 2015' എന്ന സംഗീത സായാഹ്നം നടത്തുന്നു. ഇവരോടൊപ്പം പ്രശസ്ത പിന്നണിഗായകരായ പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. പ്രശസ്ത സംഗീതജ്ഞന്‍ സാം ഡി ആണ് ഈ ഷോ സംവിധാനം ചെയ്യുന്നത്.

സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. വര്‍ഗീസ് തെക്കേടത്ത് കോര്‍എപ്പിസ്കോപ്പ (വികാരി) 773 546 8700, ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 847 370 4330.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം