മതസൌഹാര്‍ദത്തിന്റെ കാഹളവുമായി കാനഡയില്‍ മനുഷ്യച്ചങ്ങല
Friday, February 6, 2015 10:07 AM IST
ബ്രാംപ്ടണ്‍: മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ പ്രവാസി സമൂഹത്തെ വിഭജിക്കാതിരിക്കുവാന്‍, ഗാന്ധിജി അനുസ്മരണത്തോടനുബന്ധിച്ച് കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായ മതസൌഹാര്‍ദ സ്നേഹച്ചങ്ങലയില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധിയാളുകള്‍ അണിചേര്‍ന്നതു പ്രവാസിസമൂഹത്തില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി. കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ പ്രസിഡന്റ് ഫാ. മാക്സിന്‍ ജോണ്‍, ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട്, സജീബ് കോയ, പ്രമുഖ സാഹിത്യകാരന്‍ ജോണ്‍ ഇളമത തുടങ്ങിയവര്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തോടൊപ്പം സ്നേഹചങ്ങലയില്‍ ആദ്യ കണ്ണികളായി. തുടര്‍ന്നു ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ചു പുഷ്പാര്‍ച്ചനയും മതസൌഹാര്‍ദ സമ്മേളനവും നടന്നു.

റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ജോണ്‍ ഇളമത ആശംസാപ്രസംഗം നടത്തി. സമ്മേളനത്തില്‍ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി കിഡ്സ് ഫെസ്റ് ഉദ്ഘാടനം ചെയ്തു. സമാജം ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതിയില്‍നിന്ന് 25,000 രൂപ ഒരു നിര്‍ധന രോഗിക്കു മനോജ് കരാത്ത, ഫാ. മാക്സിന്‍ ജോണിനു നല്‍കി നിര്‍വഹിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും പറഞ്ഞു. രോഷ്നി അമ്പാട്ട്, രാജശ്രീ ശ്രീകുമാര്‍, സെന്‍ വര്‍ഗീസ്, ഗിരീഷ് കുമാര്‍, മത്തായി മാത്തുള്ള, ജയപാല്‍ കൂട്ടത്തില്‍, ജോസഫ് പുന്നശേരി, വാസുദേവ് മാധവന്‍, സജി നിലമ്പൂര്‍, ബിജോയ് ജോസഫ്, ജോസ് വര്‍ഗിസ്, ഷിബു ഡാനിയേല്‍, രൂപാ നാരായണന്‍, ശ്രീകുമാര്‍ വകീല്‍, സിന്ധു ജയപാല്‍, ദിവ്യ ജേക്കബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഊതിക്കാച്ചിയ പൊന്നായ 'മലയാളി രത്ന' എന്ന കുട്ടികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി രണ്ടു മാസക്കാലം നീളുന്ന മത്സര പ്രക്രിയ ആയ ഗശറ ളല മാമാങ്കം ആങട ല്‍ മൂന്നാം ദിവസമായ ഫെബ്രുവരി ഏഴിന് അരങ്ങേറും കിഡ്സ് ഫെസ്റിവലില്‍ ഡാന്‍സ് മത്സരങ്ങള്‍ മാര്‍ച്ച് 21ന് രാവിലെ 10.45ന് ആരംഭിക്കും.

ഡാന്‍സ് മത്സങ്ങള്‍ക്കുള്ള രാജിസ്ട്രേഷന്‍ നേരത്തേതന്നെ ചെയ്തിരിക്കേണ്ടതാണ്.