പുസ്തക പ്രകാശനം നടത്തി
Friday, February 6, 2015 7:34 AM IST
ഹൂസ്റണ്‍: ജോണ്‍ കുന്തറയുടെ നോവല്‍ ഠവല ഡിയലമലിേ ങശിറ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യുവിനു നല്‍കി ജോണ്‍ കുന്തറ പ്രാകാശനം നിര്‍വഹിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ കേരള റൈറ്റേഴ്സ് ഫോറം മീറ്റിംഗിലാണു പ്രകാശനച്ചടങ്ങ് നടന്നത്.

ചടങ്ങില്‍ എ.സി. ജോര്‍ജ്, ദേവരാജ് കുറുപ്പ്, കെ.എസ് സുരേന്ദ്രന്‍ (എംഎജിഎച്ച് പ്രസിഡന്റ്), കെ.പി. ജോര്‍ജ് (ഫോര്‍ട്ട് ബെന്റ് കൌണ്ടി സ്കൂള്‍ ബോര്‍ഡ് ട്രസ്റി), ഈശോ ജേക്കബ്, ജോണ്‍ മാത്യു (കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്), ബ്രദര്‍ ഏബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.