ന്യുയോര്‍ക്ക് ട്രെയിന്‍ അപകടം: മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യയും
Friday, February 6, 2015 6:57 AM IST
ന്യുയോര്‍ക്ക്: ഫെബ്രുവരി മൂന്നിന് ന്യൂയോര്‍ക്ക് വെസ്റ് ചെസ്ററില്‍ ട്രെയിനും കാറും കൂട്ടിയിടിച്ചു മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും (41) ഉള്‍പ്പെട്ടിട്ടുളളതായി റിപ്പോര്‍ട്ട്. മന്‍ഹാട്ടന്‍ ജെപി മോര്‍ഗന്‍ ചെയ്സ് ആന്‍ഡ് കമ്പനി ടെക്നോളജി വിഭാഗം വൈസ് പ്രസിഡന്റ് ആദിത്യ ട്രെയിനപകടത്തില്‍ മരിച്ചതായി കമ്പനി അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണു സ്ഥിരീകരിച്ചത്.

കണക്റ്റിക്കട്ട് ഡാന്‍ബറിയിലുളള താമസസ്ഥലത്തേക്കു പോകവേയാണ് ആദിത്യ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. ഏറ്റവും മുന്നിലെ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാരനായിരുന്നു ആദിത്യ. അപകടത്തില്‍ കാറിലെ അഞ്ചു യാത്രക്കാരും മൂന്നു കുട്ടികളുടെ മാതാവായ ഡ്രൈവര്‍ എലന്‍ ബ്രോഡി(49)യും കൊല്ലപ്പെട്ടിരുന്നു.

രണ്ടു ദശാബ്ദം മുമ്പു ന്യൂഡല്‍ഹിയില്‍നിന്നും അമേരിക്കയിലെത്തിയ ആദിത്യ ഗ്രേറ്റര്‍ ഡാന്‍ബറി ഇന്ത്യന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. രേഷ്മയാണു ഭാര്യ. ഇവര്‍ക്ക് കുട്ടികളില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍