റിമി ടോമിയും സ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീത സായാഹ്നം ഫിലാഡെല്‍ഫിയയില്‍
Friday, February 6, 2015 6:57 AM IST
ഫിലാഡല്‍ഫിയ: സംഗീതലോകത്തെ പ്രതിഭകളായ റിമി ടോമിയും സ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതവിരുന്ന് 2015 മേയ് മൂന്നിനു (ഞായര്‍) ഫിലാഡെല്‍ഫിയായില്‍ അരങ്ങേറും. 'സംഗീത സായൂജ്യം 2015' എന്നു പേരിട്ടിരിക്കുന്ന ഈ അപൂര്‍വകലാപ്രകടനം നോര്‍ത്ത്-ഈസ്റ് ഫിലാഡെല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും നടക്കുക. സീറോമലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ഥമാണു കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ യുവവിസ്മയങ്ങളായ റിമിയും സ്റീഫനും ഒന്നിച്ച് അണിനിരക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍