ശനിയാഴ്ച 87-ാമത് സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ?' ചര്‍ച്ച
Friday, February 6, 2015 6:56 AM IST
ഡാളസ്: ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എണ്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ?' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടത്തുന്നതാണ്. താമ്പായിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകനായ റവ. പി.വി. ചെറിയാനാണു വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ അറിയിക്കാനും താത്പര്യമുള്ള എല്ലാവരെയും അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ജനുവരി മൂന്നാം തീയതി സംഘടിപ്പിച്ച എണ്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പ്രസിദ്ധ കവി ഡോ. എം.എസ്.ടി. നമ്പൂതിരി ആണു 'സാമൂഹിക പ്രതിബദ്ധത-കവിതയില്‍?' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.

ഡോ. മാടശേരി നീലകണ്ഠന്‍, ഡോ. എന്‍.പി. ഷീല, ഡോ. ജോസഫ് ഇ. തോമസ്, ഡോ. രാജന്‍ മര്‍ക്കോസ്, കവി ജോസഫ് നമ്പിമഠം, എ.സി. ജോര്‍ജ്ജ്, അലക്സ് കോശി വിളനിലം, കവി ജോണ്‍ ആറ്റുമാലില്‍, അനുപാ സാം, ഈശോ ജേക്കബ്, കവി സന്തോഷ് പാലാ, കെ.കെ. ജോണ്‍സന്‍, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജേക്കബ് തോമസ്, മൈക്ക് മത്തായി, വര്‍ഗീസ് എബ്രഹാം സരസോട്ട, പി.വി. ചെറിയാന്‍, എന്‍.എം. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ധാരാളം ശ്രോതാക്കളുമുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 813 389 3395.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍