ഇസ്ലാമിക് കൌണ്‍സില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു
Thursday, February 5, 2015 9:29 AM IST
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി രാജ്യത്തിന് അകത്തും പുറത്തും രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തി വരുന്ന മനുഷ്യ ജാലിക കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

മത സൌഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യത യാണെന്നും ശാന്തിയും സമാധാനവും മത സൌഹാര്‍ഥവും ഇന്ത്യയില്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം 'രാഷ്ട്ര രക്ഷക്ക് സൌഹാര്‍ദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി എസ്.വി മുഹമ്മദലി മാസ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഷംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ച സമ്മേളനം നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കൊടുര്‍ പ്രതിഞ്ജാ വാചകം ചെല്ലിക്കൊടുത്തു.

കുഞ്ഞു മുഹമ്മദ് കുട്ടി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മുഹമ്മദ് അലി ഫൈസി, ഉസ്മാന്‍ ദാരിമി, മുഹമ്മദ് അലി പുതുപ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ഗഫൂര്‍ ഫൈസി സ്വാഗതവും ഇ.എസ് അബ്ദു റഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍