വള്ളിക്കുന്ന് മണ്ഡലത്തില്‍ പ്രവാസി വ്യവസായ സംരംഭം തുടങ്ങും
Thursday, February 5, 2015 9:28 AM IST
ജിദ്ദ: വള്ളിക്കുന്ന് മണ്ഡലത്തില്‍ അനുയോജ്യമായ സ്ഥലം കണ്െടത്തി നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുകൂടി തൊഴില്‍ ലഭിക്കുന്ന രീതിയില്‍ പ്രവാസി വ്യവസായ സംരംഭം തുടങ്ങാന്‍ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം പ്രവാസി ഫോറം കമ്മിറ്റി തീരുമാനിച്ചു.

പ്രവാസി ഫോറത്തിന്റെ മെംബര്‍ഷിപ്പ് കാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുവാനും മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവാസികളുടെ നിയമപരമായ പ്രശ്നങ്ങള്‍ക്ക് സൌജന്യ നിയമ സഹായം നല്‍കുന്നതിന് നാട്ടില്‍ രണ്ടു അഭിഭാഷകരെ ഏര്‍പ്പെടുത്തുവാനും കമ്മിറ്റി തീരുമാനിച്ചു.

മണ്ഡലത്തിലെ ജന സാന്ദ്രതയുള്ള പള്ളിക്കല്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ പഞ്ചായത്തുകള്‍ വിഭജിച്ച് കരിപ്പൂര്‍, അരിയല്ലൂര്‍, വെളിമുക്ക് പഞ്ചായത്തുകള്‍ രൂപീകരിച്ച സര്‍ക്കാര്‍ നടപടി ഗ്രാമീണ വികസനത്തിന് കരുത്തേകുന്നതാണെന്നും ഇതിന് മുന്‍കൈ എടുത്ത അഡ്വ. കെ.എന്‍.എ.ഖാദര്‍ എംഎല്‍എയെ യോഗം അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങല്‍പാറ അധ്യക്ഷത വഹിച്ചു. പി.വി.പി ആബിദ്, കോയ മൂന്നിയൂര്‍, ലത്തീഫ് ചെട്ടിപ്പടി, സലാം ചേലേംബ്ര, സി. ഹസന്‍, മുസ്തഫ നീരോല്‍ പാലം, ശുഹൈബ് പെരുവള്ളൂര്‍, സൈതലവി ചേളാരി, സി. അബ്ദുറഹ്മാന്‍, സലാം കാവുങ്ങല്‍, കെ.വി.സി. ഗഫൂര്‍, റാഫി കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജൈസല്‍ കുന്നക്കാടന്‍ സ്വാഗതവും നൌഫല്‍ ഉള്ളാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍