കണ്ണമംഗലം ഈസ്റ് ജേതാക്കള്‍
Wednesday, February 4, 2015 10:12 AM IST
ജിദ്ദ: കണ്ണമംഗലം കൂട്ടായ്മ ജിദ്ദയില്‍ സംഘടിപ്പിച്ച ഇന്‍ഹൌസ് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണമംഗലം ഈസ്റ് ജേതാക്കളായി.

ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിനു കണ്ണമംഗലം സൌത്തിനെ പരാജയപ്പെടുത്തുകയായിരുന്നു.

കണ്ണമംഗലത്തെ വിവിധ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഈസ്റ്, വെസ്റ്, നോര്‍ത്ത്, സൌത്ത് തുടങ്ങിയ നാലു ടീമുകളാണ് മത്സരച്ചത്. ജിദ്ദയിലെ പ്രസസ്ത സാമൂഹിക. സാംസ്കാരിക, രാഷ്ട്രീയനായകര്‍ കളിക്കാരെ പരിചയപ്പെട്ടു.

ജേതാക്കള്‍ക്കുള്ള ട്രോഫി സൌദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ് ) പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ വിതരണം ചെയ്തു. കളി നിര്‍വഹിച്ച റഫറിമാര്‍ക്കുള്ള ഉപഹാരം കണ്ണമംഗലം കൂട്ടായ്മ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലവും സെക്രട്ടറി സമദ് ചൊലക്കലും നല്‍കി.

ടീം അംഗങ്ങള്‍ക്കുള്ള മെഡലുകള്‍ പുള്ളാട്ട് ഹംസ, ലത്തീഫ് പി.പി, സകീര്‍ അലി കണ്ണേത്ത്, അഫ്സല്‍ പുളിയാളി, ബീരാന്‍കുട്ടി കോയിസന്‍, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, അഷ്റഫ് ചെമ്പന്‍, ഷരീഫ് കെ.സി., സലാഹുദ്ദീന്‍ വാളകുട, ഇല്യാസ് കണ്ണമംഗലം തുടങ്ങിയവര്‍ വിതരണം ചെയ്തു.

ഏറ്റവും നല്ല ഗോള്‍കീപ്പര്‍ മുജീബ് ടി.പി. (നോര്‍ത്ത് ടീം), ഏറ്റവും നല്ല കളിക്കാരന്‍ ശാബിന്‍ റഷീദ് (സൌത്ത് ടീം), ഏറ്റവും നല്ല സ്റോപ്പര്‍ റഷീദ് മാളിയേക്കല്‍ (സൌത്ത് ടീം) എന്നിവര്‍ അര്‍ഹരായി. മജീദ് ചേറൂര്‍, യു.പി മുഹമ്മദ് കുട്ടി, റഷീദ് മാളിയേക്കല്‍, ഷരീഫ് കെ.സി, ശിഹാബ് പുളിക്കല്‍, സമദ് ടി.ടി. തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍