റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
Wednesday, February 4, 2015 10:06 AM IST
റിയാദ്: ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഡോക്ടേഴ്സ് ക്ളിനിക്കല്‍ ഫോറം) പ്രസിഡന്റായി ഡോ. സാംസണേയും ജനറല്‍ സെക്രട്ടറിയായി ഡോ. തമ്പാനെയും ട്രഷററായി ഡോ. ജോഷി ജോസഫിനെയും ഐകകണ്േഠേന തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സ്ഥാപക പ്രസിഡന്റ് ഡോ.സെബാസ്റ്യന്‍ നിര്‍വഹിച്ചു. 

ബത്ഹ റമദ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ഡോ. സാംസണ്‍ അധ്യക്ഷത വഹിച്ചു. 'മനോഭാവവും വ്യക്തിത്വവും' എന്ന വിഷയത്തില്‍ ട്രെയ്നിംഗ് കണ്‍സള്‍ട്ടന്റ് ഡോ.കെ.ആര്‍. ജയചന്ദ്രന്‍ ക്ളാസെടുത്തു. ഷിഫാ അല്‍ജസീറാ പോളിക്ളിനിക്ക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, ന്യൂസഫാ മക്കാ പോളിക്ളിനിക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ നാസര്‍ മാസ്റര്‍, ഡോ. റെജി കുര്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 

എണ്‍പതോളം ഡോക്ടര്‍മാര്‍ പങ്കെടുത്ത പരിപാടിക്ക് ഡോ. ജോസ് ആന്റോ, ഡോ.എലിസബത്ത്, ഡോ. സജിത്, ഡോ. സുരേഷ്, ഡോ. തോമസ്, ഡോ. ജൂലിയാ ഫാത്തിമ, ഡോ. രാജ്മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. തമ്പാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ. ജോഷി ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഡോ. ഷാഹുല്‍ ഹമീദ് സ്വാഗതവും ഡോ.ഹാഷിം നന്ദിയും പറഞ്ഞു. ഡോ. ഭരതന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ക്ളിനിക്കുകളുമായി സഹകരിച്ചും അസോസിയേഷന്‍ നേരിട്ടും ഇതിനകം റിയാദിലെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍