വാവ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അസീസിയ സോക്കര്‍ ജേതാക്കള്‍
Wednesday, February 4, 2015 10:06 AM IST
റിയാദ്: വാവ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍, അസീസിയ വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (വാവ,റിയാദ്), റിഫയുമായി സഹകരിച്ച് രണ്ട് വെള്ളിയാഴ്ചകളിലായി നടത്തിയ റോളക്സ് അറേബ്യന്‍ കാര്‍ഗോ ജെന്റ്സ് ലാന്റ് വിന്നേഴ്സ് ട്രോഫിക്കും കോസ്മോ ട്രാവല്‍സ് റണ്ണേഴ്സ് ട്രോഫിക്കും സ്പീഡ് പ്രിന്റിംഗ് ഏജന്‍സി പ്രൈസ് മണിക്കും വേണ്ടിയുള്ള വാവ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റെയിന്‍ബോ എഇ യെ പരാജയപ്പെടുത്തി അസീസിയ സോക്കര്‍ ജേതാക്കളായി.

വിന്നേഴ്സിനുള്ള റോളക്സ് അറേബ്യന്‍ കാര്‍ഗോ ജെന്റ്സ് ലാന്റ് ട്രോഫി റസാഖും റണ്ണേഴസിനുള്ള കോസ്മോ ട്രാവല്‍സ് ട്രോഫി നൌഷാദ് കോര്‍മത്തും സ്പീഡ് പ്രിന്റിംഗ് ഏജന്‍സി നല്‍കുന്ന പ്രൈസ് മണി ലത്തീഫ് തലാപ്പിലും നല്‍കി.

ടൂര്‍ണമെന്റിലെ ഫ്ളയര്‍ പ്ളേ ടീമിനുള്ള പുരസ്കാരം ലാന്റെണ്‍ എഇ യും ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി മനാഫും (അസീസിയ സോക്കര്‍) ഏറ്റവും നല്ല ഗോള്‍കീപ്പറായി ഷഫീഖും (അസീസിയ സോക്കര്‍) തെരഞ്ഞടുക്കപ്പട്ടു.

വാവ പ്രസിഡന്റ് കെ.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ റസാഖ് (റോളക്സ് അറേബ്യന്‍ കാര്‍ഗോ), കോര്‍മത്ത് (കോസ്മോ ട്രാവല്‍സ്), ലത്തീഫ് തലാപ്പില്‍ (സ്പീഡ് പ്രിന്റ്), ദേവന്‍ (റിഫ), ഷാജി (മിയ), സനൂപ് പയ്യന്നൂര്‍, ഉമ്മര്‍ മുക്കം (ഫോര്‍ക്ക) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഫുട്ബോള്‍ കമ്മിറ്റി കണ്‍വീനര്‍ അസ്കര്‍ അമദാന്‍ വണ്ടൂര്‍, സഫീര്‍ തലാപ്പില്‍, നൌഷാദ് നെച്ചിക്കാടന്‍, പി.കെ നസീര്‍, ഇ.പി. സഗീര്‍ അലി, സദറുദ്ദീന്‍ ചാത്തോലി, അസൈനാര്‍ ഒബയാര്‍, പി.എം.എ ജലീല്‍, യു. സുരജ്, ഇ.കെ സക്കീര്‍, കെ.ടി കബീര്‍, അഡ്വ. മുഹമ്മദ് ഷരീഫ്, ടി.പി അബ്ദുള്‍ ജബാര്‍, പി.പി സജില്‍, സാബു സിദ്ദീഖ്, ജംഷാദ് ചോലക്കല്‍ ആഷിഖ് അയനിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹസൈന്‍ പൊറ്റമ്മല്‍ സ്വാഗതവും ട്രഷറര്‍ റഹ്മത്തുള്ള കള്ളിയില്‍ നന്ദിയും പറഞ്ഞു.