'മാതൃഭാഷ പഠനം' ഇരുപത്തി അഞ്ചാം വാര്‍ഷികഘോഷം; ലോഗോക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
Wednesday, February 4, 2015 10:04 AM IST
കുവൈറ്റ്: പ്രവാസി മലയാളികളുടെ മനസില്‍ മലയാളത്തിന്റെ ആദ്യാക്ഷരം പരിചയപ്പെടുത്തി 1990 ല്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച മാതൃഭാഷ പഠനത്തിനു 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ഇരുപത്തി അഞ്ചാം വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടികളുടെ വിജയത്തിനായി കുവൈറ്റില്‍ ജനകീയ സമിതി രൂപീകരിക്കുവാനും കുവൈറ്റിലും കേരളത്തിലും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

വാര്‍ഷികഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ക്കായി കല കുവൈറ്റ് പ്രവാസി മലയാളികളില്‍ നിന്നും ലോഗോക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഡിസൈന്‍ ചെയ്ത ലോഗോകള്‍ ഫെബ്രവരി 15ന് മുമ്പ് സമഹമീിംലയ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുവാന്‍ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണെന്നും കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.വി.ഹിമത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു റിപ്പോര്‍ട്ടും ഭാവി പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. യോഗത്തില്‍ സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂര്‍ അനുശോചനവും ജോ. സെക്രട്ടറി ഷാജു വി. ഹനീഫ് സ്വാഗതവും ട്രഷറര്‍ അനില്‍കൂക്കിരി നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍