പനോരമ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Wednesday, February 4, 2015 7:56 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. സൌദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ അനുശോചിച്ച് ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സി.എം. സുലൈമാന്‍ സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ സെബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി റോയ് കുഴിക്കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൌദിയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും പത്തനംതിട്ട സ്വദേശിനിയുമായിരുന്ന സഫിയ അജിത്തിനു യോഗം ആദാരാഞ്ജലി അര്‍പ്പിച്ചു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശേരി, പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമ പോരാട്ടം നടത്തുന്ന ഡോ. ഷംസീര്‍ വയലില്‍ എന്നിവരെ യോഗം അനുമോദിച്ചു.

ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അബ്ദുള്ള മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്തനംതിട്ട ജില്ലക്കാരായ ബോബന്‍ തോമസ്, ചെറിയാന്‍ നിരണം, ഷാജഹാന്‍ റാവുത്തര്‍ വല്ലന എന്നിവരെ പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു. കൂടാതെ, പത്തനംതിട്ടയില്‍നിന്നു സൌദിയില്‍ കാല്‍ നൂറ്റാണ്ടും അതിലധികവും പൂര്‍ത്തിയാക്കിയവരെയും പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. മാത്യു ജോസഫ് അനുമോദിച്ച് പ്രസംഗിച്ചു. പനോരമയുടെ 2015ലെ കലണ്ടറിന്റെ ഔപചാരിക പ്രകാശനം രാജു പള്ളിയത്തിനു നല്‍കി നിര്‍വഹിച്ചു.

തുടര്‍ന്ന് ജോസ് തോമസിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടകവും അരങ്ങേറി. പാര്‍ഥസാരഥി, ജോയല്‍, സാന്ദ്ര ഡിക്സന്‍, ആഷ് ലിന്‍, ആന്‍മേരി, സ്വപ്ന, മെല്‍ബ, നേവ, ജോമോന്‍, സിബി, ജോബിരാജ്, മാനസ, അഭയ്കൃഷ്ണ, കല്യാണി, ഡെന്നീസ്, ബിജോയ്, എബി എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

മെഹബൂബ് പത്തനംതിട്ട, ബേബിച്ചന്‍ ഇലന്തൂര്‍, ജോണ്‍സന്‍ സാമുവല്‍, ഷാജി സീതത്തോട്, ബിനു മരുതിക്കല്‍, സതീഷ് മോഹന്‍, സാജന്‍ കൈപ്പട്ടൂര്‍, ജേക്കബ് മാരാമണ്‍, ജോണ്‍സണ്‍ പ്രക്കാനം, റോബി സാമുവല്‍, ബിനു വടശേരിക്കര, രാജു ജോര്‍ജ്, അനില്‍ മാത്യൂസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സുഹൈല്‍ സുലൈമാന്‍ ഖിറായത്ത് നടത്തി. കണ്‍വീനര്‍ മാത്യു ജോര്‍ജ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം