പേങ്ങാട്ടുശേരി പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനു പുതിയ ഭാരവാഹികള്‍
Wednesday, February 4, 2015 7:51 AM IST
റിയാദ്: പേങ്ങാട്ടുശേരി പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദിന്റെ പതിമൂന്നാമതു വാര്‍ഷിക ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും ജനുവരി 23നു പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയുമായ ലത്തീഫ് തെച്ചി ലോഗോ പ്രകാശനം ചെയ്ത് പ്രസംഗിച്ചു. പ്രസിഡന്റ് ഷമീം ഇഞ്ചക്കുടി ആശംസയും പ്രോഗ്രാം കണ്‍വീനര്‍ നൌഷാദ് പുക്കാട്ടുപടി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി മുഹമ്മദാലി ആലുവ (പ്രസിഡന്റ്), ശാലി (വൈസ് പ്രസിഡന്റ്), നൌഷാദ് പുക്കാട്ടുപടി (സെക്രട്ടറി), റഷീദ് പുക്കട്ടുപടി, ഷമീം ഇഞ്ചക്കുടി (ജോ. സെക്രട്ടറിമാര്‍), ഹൈദ്രോസ് മന്നായത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.