കല കുവൈറ്റ് യാത്രയയപ്പു നല്‍കി
Wednesday, February 4, 2015 7:49 AM IST
കുവൈറ്റ് സിറ്റി: നീണ്ട 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) മംഗഫ് എ യൂണിറ്റിലെ സജീവ പ്രവര്‍ത്തകന്‍ കെ.കെ. നായര്‍ക്കു കല കുവൈറ്റ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ നടന്ന പരിപാടിയില്‍ ടി.ആര്‍. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു കേന്ദ്ര ഭാരവാഹികളായ അനില്‍കൂക്കിരി, ഷാജു വി. ഹനീഫ്, രഖീല്‍ കെ.മോഹന്‍ദാസ്, എന്‍. അജിത്കുമാര്‍, പൊന്നപ്പന്‍, ആസഫ് അലി, ജി. സനല്‍കുമാര്‍, സുകുമാരന്‍, ജെയിംസ് കെ.തോമസ്, കെ.പി. ഷൈന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. കെ.കെ. നായര്‍ മറുപടി പ്രസംഗം നടത്തി.

കെ.കെ. നായര്‍ക്കുള്ള കലയുടെ സ്നേഹോപഹാരം പ്രസിഡന്റ് ടി.വി. ഹിക്മത്തും ക്ഷേമനിധി തുക ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും നല്‍കി. ചടങ്ങിനു യൂണിറ്റ് കണ്‍വീനര്‍ രവീന്ദ്രന്‍പിള്ള സ്വാഗതവും കായിക വിഭാഗം സെക്രട്ടറി ജോജോ ഡൊമിനിക് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍