സ്കോളര്‍ഷിപ്പ് :അപേക്ഷ ക്ഷണിച്ചു
Wednesday, February 4, 2015 7:47 AM IST
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രഫഷണല്‍ കോഴ്സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണു സ്കോളര്‍ഷിപ്പ് നല്‍കുക.

എന്‍ജിനിയറിംഗ്, മെഡിസിന്‍, നഴ്സിംഗ്, ഫാര്‍മക്കോളജി, ബിഡിഎസ് തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക.

പ്ളസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

വിശദവിവരങ്ങള്‍ ംംം.ിമാമവമ.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം