കോടമ്പുഴ മഹല്ല് റിയാദ് കമ്മിറ്റി
Tuesday, February 3, 2015 9:57 AM IST
റിയാദ്: മഹല്ലിലെ പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കുന്നതിനു പ്രത്യേക പദ്ധതി രൂപവത്കരിക്കാനും പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും കോടമ്പുഴ മഹല്ല് റിയാദ് കമ്മിറ്റി തീരുമാനിച്ചു. 

കോടമ്പുഴ റിലീഫ് സെല്ലിന്റെയും മക്ക കെഎംസിസിയുടെയും പ്രവര്‍ത്തകനായ കെ.ടി. അബ്ദുള്‍ മജീദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. നാട്ടില്‍നിന്നു വരുന്ന ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കു വളരെ സഹായകമായി പ്രവര്‍ത്തിച്ചിരുന്ന മജീദിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി. 

പ്രസിഡന്റ് കെ.പി. കമ്മു അധ്യക്ഷത വഹിച്ചു. ഫൈസല്‍ തൈയില്‍, അക്രം, നിസാര്‍, ബിച്ചിക്കോയ ടി, സഹീര്‍ തൈയില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ സ്വാഗതവും സുബൈര്‍ മാണക്കഞ്ചേരി നന്ദിയും പറഞ്ഞു.