ദീപ ബോജ്വാനിക്കു ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ യൂണിവേഴ്സിറ്റി ഡയറക്ടറായി നിയമനം
Tuesday, February 3, 2015 9:55 AM IST
ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലുക്കേമിയ ആന്‍ഡ് ലിംഫോമ പ്രോഗ്രാം ഡയറക്ടറായി ഇന്ത്യന്‍ വംശജ ഡോ. ദീപാ ബോജ്വാനിയെ നിയമിച്ചു. ഫെബ്രുവരി 15നു ദീപ ചുമതലയേല്‍ക്കും.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ കെക്ക് സ്കൂള്‍ ഓഫ് മെഡിസിനില്‍ ഹെമറ്റോളജി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ദീപ, സെന്റ് ജൂഡ് റിസര്‍ച്ച് ആശുപത്രിയില്‍ അസിസ്റ്റന്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ സെന്റ് സേവ്യര്‍ കോളജില്‍നിന്നും ബിരുദവും ബംഗളൂരു രാമയ്യ മെഡിക്കല്‍ കോളജില്‍നിന്ന് എംഡിയും പാസായതിനുശേഷം മണിപ്പാല്‍ മെഡിക്കല്‍ കോളജിലാണു റെസിഡന്‍സി പൂര്‍ത്തിയാക്കിയത്

ലുക്കീമിയയെ കുറിച്ച് നടത്തിയ ഗവേഷണത്തിന് 2004ല്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ളിനിക്കല്‍ ഓണ്‍കോളജ് മെറിറ്റ് അവാര്‍ഡും ദീപയ്ക്കു ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍