'ഇന്ത്യ ഭരിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ചു'
Tuesday, February 3, 2015 9:52 AM IST
ദമാം: 67 വര്‍ഷക്കാലം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ചതിനാലാണു ജനങ്ങള്‍ കൂട്ടം കൂട്ടമായി
എസ്ഡിപിഐയിലേക്ക് കടന്നു വരുന്നതെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം സെന്‍ട്രല്‍ കമ്മിറ്റി നഹ്ദ ക്ളബ് ഓഡിറ്റോറി
#ംയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലുള്ള ചുരുക്കം ചില രാഷ്ട്രീയപാര്‍ട്ടികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിവേഗം സവര്‍ണ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്.

രാജ്യം അറുപത്തി മൂന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്യ്ര സമരത്തില്‍ രക്തിസാക്ഷികളായവരോട് നീതി പുലര്‍ത്താന്‍ നാം ഇതുവരെ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടുണ്േടാ എന്നും ഇക്കാരണങ്ങളിലൂടെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ തനിനിറം തിരിച്ചറിയാനുള്ള മതിയായ കാലഘട്ടമായിരുന്നു സ്വാതന്ത്യ്രത്തിനുശേഷമുള്ള 67 വര്‍ഷങ്ങളെന്നു നാം തിരിച്ചറിയണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അബ്ദുള്‍ അലി കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലേക്കു കടന്നുവന്നവരെ ഉസ്മാന്‍ പെരുമ്പിലാവ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
സിറാജ് ശാന്തിനഗര്‍ (ഫ്രട്ടേണിറ്റി ഫോറം), നൌഷാദ് ഷിഫ സംബന്ധിച്ചു. ഇന്ത്യന്‍ സോഷ്യല്‍ഫോറം കേരള സംസ്ഥാന സെക്രട്ടറി അന്‍സാര്‍ പാറക്കല്‍ സ്വാഗതവും നിര്‍വാഹക സമിതി അംഗം അബ്ദുള്‍ നാസര്‍ ഒടുങ്ങാട്ട് നന്ദിയും പറഞ്ഞു. മുബാറക്, നമീര്‍ ചെറുവാടി, മന്‍സൂര്‍ പുലിക്കാട്ടില്‍, അഷ്കര്‍ വടകര നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം