ദമാമില്‍ 'അറേബ്യന്‍ പൂങ്കുയില്‍' സംഗീത വിരുന്ന് മാര്‍ച്ച് 27 ന്
Tuesday, February 3, 2015 9:50 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ നിരവധി വേദികളിലൂടെ പ്രശസ്തയായ കലാകാരി കല്യാണി രാജ്കുമാര്‍ മൂന്നു മണിക്കൂറില്‍ മുപ്പതിലേറെ ഗാനങ്ങള്‍ ആലപിക്കുന്ന അത്യപൂര്‍വമായ സംഗീത വിരുന്നൊരുക്കുന്ന 'അറേബ്യന്‍ പൂങ്കുയില്‍' മാര്‍ച്ച് 27 ന് (വെള്ളി) ദമാമില്‍ അരങ്ങേറും.

ഫെബ്രുവരി ആറിന് (വെള്ളി) അസീസിയായില്‍ നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 27നു നടക്കുന്ന 'അറേബ്യന്‍ പൂങ്കുയിലിന്റെ' സൌജന്യ പാസുകള്‍ വിവിധ സംഘടനകള്‍ മുഖേനയും സ്ഥാപനങ്ങള്‍ വഴിയും മാര്‍ച്ച് 20നു മുമ്പായി വിതരണം പൂര്‍ത്തിയാക്കും. ഖത്തറിലും ദുബായിയിലുമായി നിരവധി സ്റേജ്ഷോകള്‍ ചെയ്തിട്ടുള്ള അബു അമീനാണ് ഇതിന്റെ ആശയവും സംവിധാനവും അവതരണവും നിര്‍വഹിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സലാം കോട്ടയ്ക്കലാണ് അറേബ്യന്‍ പൂങ്കുയിലിന്റെ സ്ക്രിപ്റ്റ് തയാറാക്കുന്നത്. സംഗീതവിരുന്നിനോപ്പം തിരുവാതിരയും മാര്‍ഗംകളിയും ഒപ്പനയുമുള്‍പ്പെടെ നിരവധി കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറുമെന്നു സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം