ഷിക്കാഗോയില്‍ കനത്ത മഞ്ഞുവീഴ്ച: വിമാനസര്‍വീസുകള്‍ റദ്ദാക്കി
Tuesday, February 3, 2015 2:57 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ ചരിത്രത്തില്‍ അഞ്ചാമത്തെ ഏറ്റവും കനത്തമഞ്ഞു വീഴ്ചയാണ് വാരാന്ത്യം അനുഭവപ്പെട്ടത്. 19 ഇഞ്ചു കനത്തില്‍ പെയ്ത മഞ്ഞ് ജനജീവതം ദുസഹമാക്കി. ഷിക്കാഗോയിലെ പ്രധാനപ്പെട്ട പബ്ളിക് സ്കൂളുകള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചു. 875 വിമാന സര്‍വീസും റദ്ദാക്കി

ഇന്നു രാവിലെ 19.3 ഇഞ്ച് മഞ്ഞ് ഒ. ഹെയര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലും 19.2 ഇഞ്ച് മിഡ് വേ വിമാനത്താവളത്തിലും പെയ്തതായി നാഷണല്‍ വെതല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

1967 ജനുവരി 26,17 തീയതികളിലായിരുന്നു ഷിക്കാഗോയില്‍ ഏറ്റവും വലിയ മഞ്ഞുവീഴ്ച ഉണ്ടായത് (23 ഇഞ്ച്). 1999 ജനുവരി 1,2,3 തീയതികളില്‍ (21.6) 2011 ജനുവരി 31-ഫെബ്രുവരി 2(21.2) 1979 ജനുവരി 12-14 (20.3) കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി വെതര്‍ സര്‍വീസ് വക്താവ് റിക്കി കാസ്യേ പറഞ്ഞു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക്് സാധ്യതയുണ്െടന്ന് റിക്കി പറഞ്ഞു. വിമാനയാത്രക്കാര്‍ മുന്‍കൂട്ടി വിളിച്ചു ചോദിച്ച് ഉറപ്പുവരുത്തിയിട്ടുവേണം വീട്ടില്‍ നിന്നും യാത്രപുറപ്പടേണ്ടതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാളേയും പല വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് വിദ്യാഭ്യാസ ജില്ലാ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍