കളത്തില്‍ പാപ്പച്ചനു സ്വീകരണം നല്‍കി
Monday, February 2, 2015 9:48 AM IST
ഡാളസ്: ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ ഫൊക്കാന മുന്‍ പ്രസിഡന്റും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ (മങ്ക) കമ്യൂണിറ്റിയുടെ നേതാക്കളിലൊരാളുമായ കളത്തില്‍ പാപ്പച്ചനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കി.

ജനുവരി 30നു(വെള്ളി) വൈകുന്നേരം 6.30ന് അസോസിയേഷന്‍ ഹാളിലായിരുന്നു സ്വീകരണം.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു സ്വാഗതം ആശംസിച്ചു. തുടര്‍ന്നു പ്രസംഗിച്ച കളത്തില്‍ പാപ്പച്ചന്‍ ആദ്യകാല സംഘടന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പങ്കുവച്ചു. ഗഅഉ ല്‍നിന്നു ലഭിച്ച സഹകരണവും റെജി വര്‍ഗീസ് പോലുള്ള ഭാരവാഹികളില്‍നിന്നു ലഭിച്ച അക്ഷീണ പ്രയത്നത്തെക്കുറിച്ചും ഓര്‍മപ്പെടുത്തിയ അദ്ദേഹം അമേരിക്കയിലെ മലയാളി സംഘടനകളില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനവും പിന്തുണയുള്ളതുമായ ഒരു മലയാളി അസോസിയേഷനാണു ഗഅഉ എന്നു സ്വീകരണച്ചടങ്ങില്‍ കളത്തില്‍ പാപ്പച്ചന്‍ ഓര്‍മപ്പെടുത്തി.

അമേരിക്കന്‍ മലയാളിസമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്ന ഒരു പ്രമുഖ വ്യക്തിത്വമാണെന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയമുഖമുള്ള ഒരു വ്യക്തിയുമാണു കളത്തില്‍ പാപ്പച്ചനെന്ന് ഗഅഉ സെക്രട്ടറി റോയി കൊടുവത്ത് നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

പി.ടി സെബാസ്റ്യന്‍, ബോബന്‍ കൊടുവത്ത്, ഐഫ്, ജോണി സെബാസ്റ്യന്‍, സിജു കൈനിക്കര, സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍