പ്രവാസി സാംസ്കാരിക വേദി റിപ്പബ്ളിക് ദിനമാഘോഷിച്ചു
Monday, February 2, 2015 9:46 AM IST
റിയാദ്: പ്രവാസി സാംസ്കാരിക വേദി നസീം ചാപ്റ്റര്‍ വിവിധ പരിപാടികളോടെ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ളിക്ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ പാണക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിദ്ദിഖ് ആലുവ ആമുഖ പ്രഭാഷണം നടത്തി. എല്‍ദോ മാത്യു റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. പ്രവാസി സാംസ്കാരിക വേദി റിയാദ് പ്രസിഡന്റ് സാജു ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. നിബു വര്‍ഗീസ്, അംജദ്, മിയാന്‍ തുഫൈല്‍, ഉമ്മര്‍ മാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സഫിയ അജിത്തിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ലിയ ഫാത്തിമ ഡാന്‍സും ഷിജു ഗാനവും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍