ജിദ്ദ: വിജ്ഞാന വിഹായസില് ചരിത്രാനുഭവങ്ങള്‍ കൈമുതലാക്കിയ കെഎംസിസി ക്വിസ് മത്സരം ആവേശകരമായി.
മലപ്പുറം ജില്ലാ കെഎംസിസിയുടെ വേര്‍ഷന്‍ 2015 കാമ്പയിന്റെ ഉദ്ഘാടന ചടങ്ങോടെയാണു പരിപാടി ആരംഭിച്ചത്. ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് വി.പി. മുസ്തഫയുടെ അധ്യക്ഷതയില്‍ തുടങ്ങിയ യോഗം കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി നേതാക്കളായ കാവുങ്ങല്‍ മുഹമ്മദ്, രായിന്‍കുട്ടി നീറാട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മജീദ് പൊന്നാനിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ തമ്മിലുള്ള ആവേശകരമായ മത്സരത്തില്‍ തിരൂരങ്ങാടി മണ്ഡലം ഒന്നാം സ്ഥാനവും ഏറനാട് മണ്ഡലം രണ്ടാം സ്ഥാനവും നേടി. പെരിന്തല്‍മണ്ണ, മലപ്പുറം മണ്ഡലങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ദൃശ്യശ്രാവ്യ സഹായത്തോടെ നടന്ന മത്സരത്തില്‍ 14 നിയോജകമണ്ഡലം കമ്മിറ്റികളും ഒന്നിച്ച് അണിനിരന്ന പ്രാഥമിക റൌണ്ട് മത്സരത്തില്‍നിന്നു നാലു പേര് വീതമുള്ള നാലു ടീമുകളാണു ഫൈനല്‍ റൌണ്ട് മത്സരത്തില്‍ മാറ്റുരച്ചത്.
ഇസ്ലാമിക്, മോന്യുമെന്റ്, ഓഡിയോ, ബസര്‍, ലിങ്ക്, മിക്സഡ് ബാഗ്, വ്യക്തികളെ തിരിച്ചറിയല്‍, സംഭവത്തെ തിരിച്ചറിയല്‍ തുടങ്ങിയ പത്ത് റൌണ്ടില്‍ ചരിത്രം, കല, സംസ്കാരം, പൈതൃകം, മഹദ്വ്യക്തികള് എന്നീ വിഷയങ്ങള്‍ക്കു പുറമേ ഇസ്ലാമിക, പൊതു, സാമൂഹിക വിഷയങ്ങളിലുമുള്ള പ്രവര്‍ത്തകരുടെ വിജ്ഞാനം അളക്കുന്നതായിരുന്നു.
ആദ്യാവസാനം വരെ ഉദ്വേഗം നിറഞ്ഞതും ആവേശകരവുമായ മത്സരത്തില്‍ ഓരോ റൌണ്ടുകളും ഇടവിട്ട് ഓഡിയന്‍സിലേക്കും ചോദ്യങ്ങള്‍ നല്‍കുകയും തത്സമയംതന്നെ സമ്മാനങ്ങളും വിതരണം ചെയ്തപ്പോള്‍ അറിവ് പരീക്ഷിക്കാനും പങ്കുവയ്ക്കാനും നേടാനുമുള്ള ക്വിസ് മത്സരവേദി ജിദ്ദാ കെഎംസിസിയിലെ നാഷണല്‍, സെന്‍ട്രല്‍, ജില്ലാ മണ്ഡലം നേതാക്കളും ജില്ലയിലെ പ്രവര്‍ത്തകരും കൂടി ഒന്നിച്ചണിനിരന്ന പ്രവര്ത്തകോത്സവമായി മാറി.
ജില്ലാ കെഎംസിസി നേതാക്കളായ ജമാല്‍ ആനക്കയം, സയിദ് ഉബൈദുള്ള തങ്ങള്‍, ലത്തീഫ് മുസ്ളിയാരങ്ങാടി, പി.എം.എ. ഗഫൂര്‍ പട്ടിക്കാട്, നാസര്‍ മച്ചിങ്ങല്‍, ഇല്യാസ് താനൂര്‍, ജലാല്‍ തേഞ്ഞിപ്പലം എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്കി. കെഎംസിസി നേതാക്കളായ പി.ടി.മുഹമ്മദ്, കെ.വി.എ.ഗഫൂര്‍, പി.എം.എ. ജലീല്‍, നിസാം മമ്പാട്, സി.കെ. റസാഖ് മാസ്റര്‍, മജീദ് പുകയൂര്‍, സി.കെ. ശാക്കിര്‍, ഇസ്മായില്‍ മുണ്ടാക്കുളം, പി.കെ. അലി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി സ്വാഗതവും സെക്രട്ടറി വി.പി.ഉനൈസ് തിരൂര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍