ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ നല്ല പ്രാര്‍ഥനാമുറിക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
Monday, February 2, 2015 9:41 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഏറ്റവും നല്ല പ്രാര്‍ഥനാമുറിക്കുള്ള സമ്മാനത്തിനു ജോര്‍ജ് ആന്‍സ്-ആന്‍സി മറ്റത്തിപ്പറമ്പില്‍ അര്‍ഹരായി. ഫാ. സുനി പടിഞ്ഞാറേക്കര സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്രിസ്മസിനോടനുബന്ധിച്ച് കൂടാരയോഗങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍നിന്നാണ് ഈ കുടുംബത്തെ തെരഞ്ഞെടുത്തത്. ഏറ്റവും നല്ല പ്രാര്‍ഥനാമുറിക്കുള്ള സമ്മാനം ലിറ്റില്‍ ഫ്ളവര്‍ കൂടാരയോഗത്തില്‍നിന്നും ജോര്‍ജ് ആന്‍സ്-ആന്‍സി മറ്റത്തില്‍പ്പറമ്പിലും സെന്റ് ആന്റണി കൂടാരയോഗത്തില്‍നിന്നു ബിനു-ടീന വടക്കേല്‍ ഫാമിലി, സെന്റ് ജോസഫ്സ് കൂടാരയോഗത്തില്‍നിന്നും സ്റീഫന്‍-സെലിന്‍ ചോളമ്പേല്‍ ഫാമിലി, സെന്റ് ജൂഡ് കൂടാരയോഗത്തില്‍നിന്നു സഞ്ജു-സിന്ധു പുളിക്കത്തൊട്ടില്‍ ഫാമിലി, സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാരയോഗത്തില്‍നിന്നു രാജു-ആന്‍സി നെടുംചിറ ഫാമിലി, സെന്റ് തെരേസ കൂടാരയോഗത്തില്‍നിന്നു ലൂക്കോച്ചന്‍- എല്‍സമ്മ പൂഴിക്കുന്നേല്‍ ഫാമിലി, സെന്റ് തോമസ് കൂടാരയോഗത്തില്‍നിന്നു സണ്ണി-ബീന മേലേടം ഫാമിലി, സെന്റ് സേവ്യര്‍ കൂടാരയോഗത്തില്‍നിന്നു മനോജ്-മേന്മ കൈമൂലയില്‍ ഫാമിലി, ലൂര്‍ദ്മാതാ കൂടാരയോഗത്തില്‍നിന്നു ജോമോന്‍-ലിസി തെക്കേപ്പറമ്പില്‍ ഫാമിലി, സെന്റ് ജെയിംസ് കൂടാരയോഗത്തില്‍നിന്നു ഫിലിപ്പ്-ആലീസ് നെടുംതുരുത്തിയില്‍ ഫാമിലി എന്നിവര്‍ അര്‍ഹരായി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി