പ്രവാസി മലയാളി ഫെഡറേഷന്‍ അബുദാബി യുണിറ്റിന് പുതിയ ഭാരവാഹികള്‍
Monday, February 2, 2015 9:40 AM IST
അബുദാബി: പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 31ന് (ശനി) സംഘടനയുടെ യുഎഇ കോ-ഓര്‍ഡിനേറ്റര്‍ ജോയി തറയിലിന്റെ വസതിയില്‍ കൂടിയ യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി റിജോ ജോണി ഐഎഎസ് (ചെയര്‍മാന്‍), സുനില്‍ ചാക്കോ(വൈസ് ചെയര്‍മാന്‍), കൃഷ്ണകുമാര്‍(ജനറല്‍ സെക്രട്ടറി), ലൈന മൊഹ്ദ് ഹസൈനാര്‍(ജോ. സെക്രട്ടറി), അജു തങ്കച്ചന്‍(ട്രഷറര്‍), ഷബീര്‍ മളിയാക്കല്‍(ജോ. ട്രഷറര്‍), ദിലീപ് മൊഹമ്മദ് സുളിമാന്‍(അക്കൌണ്ടന്റ്), സിബി കടവില്‍(പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

യുഎഇ കോ-ഓര്‍ഡിനേറ്റര്‍ ജോയി തറയില്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ സെക്രട്ടറി ഷിബി നെരിമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.