മീസല്‍സിനെതിരേ സിഡിസിയുടെ ജാഗ്രതാ നിര്‍ദേശം
Monday, February 2, 2015 9:39 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കാന്‍ സാധ്യതയുണ്െടന്നു സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ടോം ഫ്രിഡന്‍ മുന്നറിയിപ്പു നല്‍കി.

മീസല്‍സ് രോഗ ലക്ഷണം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

14 സംസ്ഥാനങ്ങളിലായി 102 കേസുകള്‍ ഇതിനകം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്െടന്നും കൂടുതല്‍ കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗ ലക്ഷണമുളളവരെ കണ്െടത്തുന്നതിനുളള തീവ്ര യത്നങ്ങള്‍ ആരംഭിച്ചെന്നും രോഗബാധിതരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്െടന്നും ടോം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുക എന്നതു മാത്രമാണു രോഗം വ്യാപിക്കാതിരിക്കാനുള്ള ഏകമാര്‍ഗം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മീസല്‍സ് രോഗം അപ്രത്യക്ഷമായി എന്നു ചിന്തിക്കുന്നതു ശരിയല്ലെന്നും രോഗത്തിന്റെ സാന്നിധ്യം ഇപ്പോഴും നിലവിലുണ്െടന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍