ഐസിഎഫ് ചികിത്സാസഹായം
Monday, February 2, 2015 9:38 AM IST
ജിദ്ദ: 'സമര്‍പ്പിത യൌവനം, സാര്‍ഥക മുന്നേറ്റം' എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം കോട്ടയ്ക്കലില്‍ നടക്കുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മാറാവ്യാധികളില്‍ കഷ്ടതയനുഭവിക്കുന്ന അറുപതു പേര്‍ക്കു ശറഫിയ ഐസിഎഫ് ചികിത്സാ സഹായം നല്‍കും.

സയിദ് ഹബീബ് അല്‍ബുഖാരി പ്രഥമ വിതരണം നിര്‍വഹിച്ചു. ബ്ളഡ് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോതമംഗലം അബ്ദുള്‍ റഷീദ് കരുമക്കോടിനുവേണ്ടി ഇബ്രാഹിം മുസ്ലിയാര്‍ ഏറ്റുവാങ്ങി.

അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ എളമരം അധ്യക്ഷത വഹിച്ചു. ആതുരസേവന രംഗത്ത് എസ്വൈഎസിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രശംസനീയമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ഉഗ്രപുരം മുഹമ്മദ് സഖാഫി പറഞ്ഞു. സമൂഹത്തിനു ഗുണകരമായ ഇത്തരം കാര്യങ്ങള്‍ക്കു യുവജന പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണുെം ആവശ്യമായ ബോധവത്കരണം നടത്തേതുണ്െടന്നും പദ്ധതി വിശദീകരിച്ച് അബ്ദുറഹ്മാന്‍ മളാഹിരി പറഞ്ഞു. നൌഫല്‍ വടകര, സൈദ് കൂമണ്ണ എന്നിവര്‍ പ്രസംഗിച്ചു. സലീം മദനി സ്വാഗതവും മാനുപ്പ കേരള നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍