അണയ്ക്കേണ്ടത് പുറത്തെ തീയും മനസിലെ പകയും: ഐസിഎഫ്
Monday, February 2, 2015 9:34 AM IST
റിയാദ്: കൊലയും കൊള്ളിവയ്പും ഭീകരതാണ്ഡവമാടിയ തൂണേരിയില്‍ അകന്നു പോയ മനുഷ്യബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സമാധാനപദ്ധതി രൂപപ്പെടുത്തി ജാഗ്രതയോടെയുള്ള നീക്കമാണു വേണ്ടതെന്ന്  ഐസിഎഫ് റിയാദ് കമ്മിറ്റി ഷിഫാ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടത്തിയ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മാതൃസംഗമങ്ങളും നാട്ടുകൂട്ടങ്ങളും വിളിച്ചു ചേര്‍ക്കുക, കുറ്റവാളികളെ പൂര്‍ണമായും 
നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം 
ലഭ്യമാക്കുക തുടങ്ങിയ നടപടികളും അന്യായമായി ലുക്കൌട്ട് 
നോട്ടീസുകള്‍ വഴി പ്രവാസികളെ എയര്‍പോര്‍ട്ടുകളില്‍ 
തടഞ്ഞുവയ്ക്കുന്ന നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 
ആവശ്യങ്ങളടങ്ങിയ പ്രമേയവും ചടങ്ങില്‍ പാസാക്കി. മുരളി പിആര്‍സി, മാള മൊഹിയുദ്ദീന്‍, മൊയ്തീന്‍ കോയ കെഎംസിസി, രാജേന്ദ്രന്‍ നവോദയ, 
ബഷീര്‍ ഈങ്ങാപ്പുഴ, ഷാജി ആലപ്പുഴ, മുഹമ്മദ്കുട്ടി സഖാഫി, 
അബ്ദുസലാം വടകര, ജയന്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍ വെണ്ണക്കോട് 
തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബഷീര്‍ മാസ്റര്‍ നാദാപുരം ചര്‍ച്ച നിയന്ത്രിച്ചു. ജലീല്‍ മാസ്റര്‍ സ്വാഗതവും ഇഹ്തിഷാം തലശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍