വിക്ടറി അസംബ്ളി ഓഫ് ഗോഡ് വാര്‍ഷികം നടത്തി
Monday, February 2, 2015 9:32 AM IST
ഷാര്‍ജ: വിക്ടറി അസംബ്ളി ഓഫ് ഗോഡ് സണ്‍ഡേസ്കൂള്‍, യുവജന, വനിതാ സംഘടനകളുടെ സംയുക്ത വാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു.

പാസ്റര്‍ അലക്സാണ്ടര്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈട്ടേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഷിബു മുള്ളംകാട്ടില്‍, ഐപിസി ജനറല്‍ കൌണ്‍സില്‍ അംഗം വര്‍ഗീസ് ചാക്കോ, സൈമണ്‍ ഏബ്രഹാം, ഷിബു അലക്സാണ്ടര്‍, ജിജി ഫിലിപ്പ്, സാം സൈമണ്‍ ഏബ്രഹാം, ബ്ളെസന്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ജോയന്ന ബിനു, ഹന്നാ റോജിന്‍ സാം, ഗബ്രി വര്‍ഗീസ് തോമസ്, ആന്‍ഡ്രിയ മാത്യു, അഭിഷേക് മാത്യു, ബോവസ് ബിപിന്‍ എന്നിവര്‍ വ്യക്തിഗത പുരസ്കാരത്തിനര്‍ഹരായി.

32 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന സുധാകരന്‍ യാത്രയയപ്പു നല്‍കി.

ഷീബ ജിജി, ഷീലു തോമസ്, സിനി മാത്യു, ഗ്ളോറി റോയി, സിസി റെനീസ്, സോഫി റോജിന്‍, ബെന്‍സി ഫിലിപ്പ്, പി.എം. മാത്യൂസ്, സണ്ണി വര്‍ഗീസ്, റോയി പത്രോസ്, ലിന്‍സ് കുര്യന്‍, ജേക്കബ് ജോസഫ്, സാബു ലാല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്