ഏകാങ്ക നാടക മത്സരം മാര്‍ച്ച് 12, 13 തീയതികളില്‍
Monday, February 2, 2015 9:28 AM IST
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മത്സരം മാര്‍ച്ച് 12, 13 (വ്യാഴം, വെള്ളി) തീയതികളില്‍ സമാജത്തില്‍ നടക്കും. പ്രേക്ഷക പങ്കാളിത്തംകൊണ്ടും അവതരണംകൊണ്ടും ഏറെ നിലവാരം പുലര്‍ത്തുന്ന നാടക മത്സരം കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്നു.

മത്സരത്തിന്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാടകസംഘങ്ങള്‍ ഫെബ്രുവരി 15നു മുമ്പായി അബുദാബി മലയാളി സമാജത്തില്‍ പേര് രജിസ്റര്‍ ചെയ്തു നാടകത്തിന്റെ സ്ക്രിപ്റ്റ് സമര്‍പ്പിക്കണമെന്ന് സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് പയ്യന്നൂര്‍ 0505702140, സന്തോഷ് 0506730059.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള