നിഷാദിന്റെ മരണം: ഒസീമിയ അനുശോചിച്ചു
Monday, February 2, 2015 9:28 AM IST
ജിദ്ദ: ഇഎംഇഎ കോളജ് പൂര്‍വവിദ്യാര്‍ഥിയും സംഘാടകനുമായിരുന്ന നിഷാദ് പി. മുഹമ്മദിന്റെയും ഭാര്യ ഫസലയുടെയും അകാലനിര്യാണത്തില്‍ ഒസീമിയ ജിദ്ദ ചാപ്റ്റര്‍ അനുശോചനം നടത്തി.

ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. സൌഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവ കാത്തു സൂക്ഷിക്കുന്നതിലും വലിയ പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു നിഷാദ് എന്നു യോഗം അനുസ്മരിച്ചു.

രാമനാട്ടുകരയ്ക്കടുത്ത് ഇടിമുഴിക്കലില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെതുടര്‍ന്നാണു മരണം. ബംഗളൂരുവില്‍ പേഴ്സണല്‍ എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു നിഷാദ്.

ഹമീദ് കരിമ്പുലാക്കല്‍, സി.ടി. ശിഹാബ്, ലത്തീഫ് പുളിക്കല്‍, ഇ.കെ. റഫീഖ്, നിഷാദ് അലവി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ലത്തീഫ് സ്വാഗതവും ട്രഷറര്‍ മുസ്തഫ കെ.ടി പെരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

ഫെബ്രുവരി അഞ്ചിനു (വ്യാഴം) രാത്രി എട്ടിനു മയ്യത്ത് നമസ്കാരം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍