മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ വര്‍ണപ്പകിട്ടോടെ റിപ്പബ്ളിക് ദിനമാഘോഷിച്ചു
Monday, February 2, 2015 9:26 AM IST
ഹൂസ്റണ്‍: ഇന്ത്യയുടെ അറുപത്തിയാറാമതു റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ വിപുല പരിപാടികളുമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ ആഘോഷിച്ചു.

ജനുവരി 25ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൌസില്‍ (1415 ജമരസലൃ ഘി, ടമേളളീൃറ) നടന്ന പൊതുസമ്മേളനം സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രന്‍ കോരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റവ. റോയി തോമസ്. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എ. ഏബ്രഹാം, ട്രസ്റി ബോര്‍ഡ് അംഗം അനില്‍ ആറന്മുള, ഈശോ ജേക്കബ് എന്നിവര്‍ റിപ്പബ്ളിക് ദിനാംശസകള്‍ നേര്‍ന്നു പ്രസംഗിച്ചു. തുടര്‍ന്ന് മഹാത്മാഗാന്ധി, സുഭാഷ്ചന്ദ്ര ബോസ്, സരോജനി നായിഡു, സര്‍ദാര്‍ പട്ടേല്‍, ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാതന്ത്യ്രസമരരംഗങ്ങളുടെ വീഡിയോ ആവിഷ്കരണവും സ്കൂള്‍ കുട്ടികള്‍ക്കായി പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ഈശോ ജേക്കബ് നയിക്കുന്ന ക്വിസ് മത്സരവും നടന്നു. പങ്കെടുത്ത കുട്ടികളെ അസോസിയേഷന്‍ കാഷ് അവാര്‍ഡു നല്‍കി അനുമോദിച്ചു. അസോസിയേഷനുവേണ്ടി ജിനുതോമസ് സ്വാഗതവും ഏബ്രഹാം ഈപ്പന്‍ നന്ദിയും അറിയിച്ചു.

ജനുവരി 26ന് (തിങ്കള്‍) രാവിലെ ഒമ്പതിനു കേരള ഹൌസില്‍ മുന്‍ പ്രസിഡന്റ് തോമസ് വര്‍ക്കിയും ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എ. ഏബ്രഹാമും ഇന്ത്യന്‍, അമേരിക്കന്‍ പതാകകള്‍ ഉയര്‍ത്തി. ചടങ്ങുകള്‍ക്ക് ഫിലിപ്പ് ഏബ്രഹാം, ബ്ളെസി ഏബ്രഹാം, റെനി കവലയില്‍, ബിജു മോഹന്‍ സലിം അറയ്ക്കല്‍ ഊര്‍മിള കുറുപ്പ്, ഫിലിപ്പ് സെബാസ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അസോസിയേഷന്‍ മാര്‍ച്ച് 21നു കലാകായിക മത്സരങ്ങള്‍, സാഹിത്യ സമ്മേളനം തുടങ്ങി വിപുലപരിപാടികളോടെ നടത്തുന്ന കേരളോത്സവത്തിന്റെ വിശദവിവരങ്ങള്‍ ബിജു മോഹന്‍ യോഗത്തില്‍ അറിയിക്കുകയും ഏവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.