കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഭാരവാഹികള്‍
Monday, February 2, 2015 9:25 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ 2015 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൌണ്‍സിലിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി (പ്രസിഡന്റ്), ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് (ജനറല്‍ സെക്രട്ടറി), ഇസ്മായില്‍ ഹൈദ്രോസ് (വൈസ് പ്രസിഡന്റ്), കെ.സി. അബ്ദുള്‍ ലത്തീഫ് (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി 2014 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫെയര്‍, പബ്ളിക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ് പഠന വിഭാഗം, പബ്ളിക്കേഷന്‍, ഓഡിയോ വിഷ്വല്‍ ലൈബ്രറി, ഹജ്ജ് ഉംറ, പബ്ളിസിറ്റി, ഐടി എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവുചെലവ് കണക്കുകളടങ്ങുന്ന സാമ്പത്തിക റിപ്പോര്‍ട്ട് ഫൈനാന്‍സ് സെക്രട്ടറി അബൂബക്കര്‍ കോയ കാട്ടിലപ്പീടിക അവതരിപ്പിച്ചു.

പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായ ശബീര് നന്തി, ഇംതിയാസ് മാഹി, കെ.സി.അബ്ദുള്‍ ലത്തീഫ്, ജലാലുദ്ദീന്‍ മൂസ, അസ്ഹര്‍ അത്തേരി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് സിക്രട്ടറിമാര്‍: എന്‍.കെ. അബ്ദുള്‍ സലാം (ജോ. സെക്രട്ടറി), സുനാഷ് ഷുക്കൂര്‍(ഓര്‍ഗനൈസിംഗ്), സക്കീര്‍ കൊയിലാണ്ടി (ദഅവ), അബ്ദുള്‍ സമദ് എ.എം. കോഴിക്കോട് (സോഷ്യല്‍ വെല്‍ഫെയര്‍), മുഹമ്മദ് അസ്ലം കാപ്പാട് (വിദ്യാഭ്യാസം), അബ്ദുള്‍ അസീസ് നരക്കോട് (ക്യുഎച്ച്എല്‍സി), അസ്ഹര്‍ അത്തേരി (പബ്ളിക്കേഷന്‍), ഹബീബ് ഫറോക്ക് (ഓഡിയോ വിഷ്വല്‍ ലൈബ്രറി), അബൂബക്കര്‍ കോയ കാട്ടിലപ്പീടിക (ക്രിയേറ്റിവിറ്റി), ഹാറൂണ്‍ അബ്ദുള്‍ അസീസ് കാട്ടൂര്‍ (പബ്ളിസിറ്റി), ഷാജു പൊന്നാനി (ഹജ്ജ് ഉംറ) അന്‍വര്‍ പേരാമ്പ്ര (പബ്ളിക് റിലേഷന്‍), ഇംതിയാസ് മാഹി (ഐടി) എന്നിവരെയും വിവിധ വകുപ്പുകളുടെ അസിസ്റന്റ് സെക്രട്ടറിമാരായി ജലാലുദ്ദീന്‍ മൂസ (ഫിനാന്‍സ്), സി.പി. അബ്ദുള്‍ അസീസ് (ഓര്‍ഗനൈസേഷന്‍), ജാഫര്‍ കൊടുങ്ങല്ലൂര്‍ (ദഅവ), ഉമര്‍ ബിന്‍ അബ്ദുള്‍ അസീസ് കോഴിക്കോട് (സോഷ്യല്‍ വെല്‍ഫെയര്‍), നജ്മല്‍ ഹംസ തിരൂര്‍ (വിദ്യാഭ്യാസം), ഷമീര്‍ അലി എകരൂല്‍ (ക്യുഎച്ച്എല്‍സി), മുഹമ്മദ് കുഞ്ഞി അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ളിക്കേഷന്‍), സഫറുദ്ദീന്‍ അരീക്കോട് (ഓഡിയോ വിഷ്വല്‍ ലൈബ്രറി), എന്‍ജിനിയര്‍ ഉസൈമത്ത് കൊടിയത്തൂര്‍ (ക്രിയേറ്റിവിറ്റി), അസ്ലം ആലപ്പുഴ (പബ്ളിസിറ്റി), അന്‍വര്‍ കാളികാവ് (ഹജ്ജ് ഉംറ), കെ.സി. മുഹമ്മദ് നജീബ് (പബ്ളിക് റിലേഷന്‍), അബ്ദുള്‍ മജീദ് കെ.സി (ഐടി) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍