ലിസി കുറിയാക്കോസ് മലയാളം കുവൈറ്റിന്റെ പുതിയ കോര്‍ഡിനേറ്റര്‍
Monday, February 2, 2015 4:25 AM IST
കുവൈറ്റ്: കുവൈറ്റിലെ എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടമായ മലയാളം കുവൈറ്റിന്റെ വാര്‍ഷിക പൊതുയോഗം യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു. കണ്‍വീനര്‍ ബര്‍ഗ്മാന്‍ തോമസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മൂരുകന്റെ ജാതിയതക്കെതിരായിട്ടുള്ള നിലപാടിനോട് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ വര്‍ഷം നടപ്പാക്കേണ്ട പരിപാടികള്‍ ബര്‍ഗ്മാന്‍ അവതരിപ്പിക്കയും, തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു. ജോണ്‍ മാത്യു, മുഹമ്മദ് റിയാസ്, സത്താര്‍ കുന്നില്‍, അബ്ദുള്‍ ഫത്താ തയ്യില്‍, സാം പൈനംമുട്, സുനില്‍ ചെറിയാന്‍, ശോഭ സുരേഷ്, ഉത്തമന്‍ വളുത്തുകാട്, രഫീഖ് ഉദുമ, ധര്‍മ്മ രാജ്് മടപ്പള്ളി, ശ്രീനിവാസന്‍, ഷിബു ഫിലിപ്പ്, വിഭിഷ് തിക്കൊടി, ലിസി കുര്യാക്കോസ് സംസാരിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി ലിസി കുറിയാക്കോസ് (കണ്‍വീനര്‍), സുനില്‍ ചെറിയാന്‍, ശോഭ സുരേഷ്, ഉത്തമന്‍ വളുത്തുകാട്, രഫീഖ് ഉദുമ, ധര്‍മ്മ രാജ് മടപ്പള്ളി, ശ്രീനിവാസന്‍, ഷിബു ഫിലിപ്പ്, ബര്‍ഗ്മാന്‍ തോമസ്, ഷാജി രഘുവരന്‍ (എക്സിക്യുട്ടിവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍