മക്ക: ഉംറ തീര്ത്ഥാടകന് മക്കയില്‍ നിര്യാതനായി. മലപ്പുറം കരുവാരംകുണ്ട് പുഴയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് (77) ആണ് ശനിയാഴ്ച രാവിലെ പക്ഷാഘാതവും ന്യുമോണിയയെ തുടര്‍ന്ന് മക്ക ശീഷ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജനുവരി 18 നാണ് ഭാര്യ ഖദീജയോടപ്പം മുഹമ്മദ് ഉംറ നിര്‍വഹിക്കുവാന്‍ മക്കയില്‍ എത്തുന്നത്. 23ന് അസുഖ ബാധിതനായതിനെ തുടര്‍ന്ന് മക്ക അല്‍ നൂര്‍ ആശുപത്രിയിലും കിംഗ് ഫൈസല്‍ ആശുപത്രയിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അക്ബര്‍ ട്രവല്‍സിന്റെ ഉംറ ഗ്രൂപ്പിലാണ് ഉംറ നിര്‍വഹിക്കുവാന്‍ എത്തിയത്.നടപടി ക്രമങള് പൂര്‍ത്തികരിച്ച് ശനിയാഴ്ച അസര്‍ നമ്സക്കരത്തിനു ശേഷം മസ്ജിദുല്‍ ഹറമില്‍ മയ്യിത്ത് നമ്സക്കരത്തിനു ശേഷം ശറായ ഖബര്‍സ്ഥാനില്‍ ഖബറാടക്കി. ഭാര്യ: ഖദീജ. മക്കള്‍: അലി, മുസ (മക്ക), കുഞ്ഞുട്ടി (മക്ക ),ഷറഫുദ്ദീന്, ഇസഖാഖ്, മന്‍സൂര്‍ (ജിദ്ദ), സുബൈദ, സുലൈഖ, റുബീന, ഹസീന, മുംതാസ്, റുഹ്സാന. മരുമക്കള്‍: സമദ്, അബ്ദുള്‍ റഹ്മാന് ,സുനീര്‍ ബാബു, അബുബക്കര്‍ , സാബീദ, സഹീറ, റജീന, അമീന, റജീന, അഫ്സത്ത്, താഹ, സിദ്ധീഖ് ഫൈസി.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍